Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എവിടെ ആര്‍ക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്, കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ വരെ പറയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പരയാണ് നീയും ഞാനും, ശ്രീലക്ഷ്മിയുടെയും രവിവർമന്റെയും കഥപറയുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, സീ കേരളത്തിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്, ഇപ്പോൾ പരമ്പരയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ചില കമന്റ്‌സ് പേഴ്‌സണല്‍ മെസ്സേജ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പോസ്റ്റ്. ഇതില്‍ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറയുക ശരിയല്ലേ എന്ന്. പോരായ്മകള്‍ ഒരുപാട് ഉണ്ടായിരുന്നു. സമ്മതിച്ചു തരുന്നു. അതില്‍ നിന്നും എത്രയോ മുന്‍പോട്ട് വന്നിരിക്കുന്നു ആ കുട്ടി ഇപ്പോള്‍. ഇത്രയും വിമര്‍ശനം നേരിടാനും മാത്രം മോശം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കെന്നല്ല ആര്‍ക്കും. കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ വരെ പറയും. പിന്നെ ആ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളില്‍ കാണിച്ചത് എഡിറ്റിങ് മിസ്റ്റേക്ക് ഉണ്ട്. അത് ശരിയാണ്.

നായകന്റെ ഉയരകൂടുതല്‍ കാരണം നായികക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ അതിനടിയില്‍ സപ്പോര്‍ട്ട് ഉണ്ട്. അതില്‍ നിന്നു ചായുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അതിന് നായികയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം രണ്ടാമത്തെ ആംഗിളില്‍ കാണിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. എവിടെ ആര്‍ക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്. പിന്നെ ഡോ. എസ് ജനാര്‍ദ്ദനന്‍ സാര്‍ വലിയൊരു ഡയറക്ടര്‍ ആണ്. അദ്ദേഹം തിരഞ്ഞെടുത്തു അഭിനയത്തില്‍ ഇത്രയേറെ മുന്നോട്ട് പരിമിതികള്‍ പരിഹരിച്ചു കൊണ്ട് വന്ന നായികയാണ്.

Advertisement. Scroll to continue reading.

എത്ര നന്നായി ചെയ്താലും എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. ഡ്രസ്സിന്റെ കാര്യത്തില്‍ ഷാള്‍ പോരായ്മ ആയി തോന്നിയിരുന്നു. ശരിയാണ്. അത് പോലെ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളും. അതൊഴിച്ചാല്‍ മറ്റെല്ലാം മനോഹരം ആയിരുന്നു. അത് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല എന്നതാണ് വാസ്തവം. മോശം ആയത് അങ്ങനെ പറയുന്നവര്‍ക്ക് നല്ലതിനെ നല്ലത് എന്ന് എന്ത് കൊണ്ട് പറഞ്ഞു കൂടാ. നല്ല നിലയില്‍ പോകുന്ന ഒരു സീരിയലിനെ ഇത് പോലെ വിമര്‍ശിക്കുന്നവര്‍ മാത്രം കേറിയിരുന്നു ഓരോന്ന് പറഞ്ഞു കുളം ആക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.
twitter volgers kopen

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ നായികയായി തിളങ്ങിയിരുന്ന നടിയാണ് കനക ആരോടും സമ്പർക്കമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന കനകയുടെ വീടിന് ഈ അടുത്തിടെ തീ പിടിച്ചത് വാർത്തയായിരുന്നു. ഇപ്പോഴിതാ കനകയെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് നടിയും...

സിനിമ വാർത്തകൾ

നടൻ അശോകൻ കുറച്ച ദിവസം മുൻപ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിനെതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. അസീസ് നെടുമങ്ങാട് അശോകനെ  നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടിയായി ...

സിനിമ വാർത്തകൾ

മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ജിയോ ബേബി ചിത്രം ‘കാതല്‍ ദി കോര്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കാതലിന്റെ കാലിക പ്രസക്തിയുള്ള കഥ പറച്ചില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ...

സിനിമ വാർത്തകൾ

കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി.  ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും...

Advertisement