മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങൾ ഒന്നാണ് മേലേപ്പറമ്പിൽ ആൺവീട്, ജയറാം നായകനായ ചിത്രത്തിൽ മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യാതാരങ്ങളും അണിനിരന്നിരുന്നു, ശോഭന ജയറാം നായികാ നായകന്മാരായി എത്തിയ ചിത്രം തിയേറ്ററുകളെ ഒന്നടങ്കം അടക്കി വന്നിരുന്നു, ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഒരു പേജിൽ വന്ന കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ‘അമ്മ വേഷം ചെയ്ത നടി മീനയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്

കൊലകൊമ്പനായ ഭർത്താവിനെയും പോത്തുപോലെ വളർന്ന മൂന്ന് ആൺ മക്കളെയും തരികിടയായ അനുജനെയും വരച്ചവരയിൽ നിർത്തുന്ന തന്റേടിയായ, എന്നാൽ സ്നേഹമയിയായ ഒരു അമ്മ. ‘മേലേപ്പറമ്പിൽ ആൺവീട്ടി’ലെ ഈ കഥാപാത്രത്തെ പോലെയൊരു അമ്മ അതിന് മുൻപോ ശേഷമോ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. 1950കളുടെ അവസാനം നാടകരംഗത്തെത്തിയ ഈ ഹരിപ്പാട്ടുകാരി ഏറെക്കാലം വിഖ്യാതമായ കലാനിലയം നാടകവേദിയുടെ പ്രധാനഅഭിനേതാവായിരുന്നു. 60കളുടെ മധ്യത്തോടെ സിനിമയിലെത്തിയ മീനയുടെ കരിയർ ഉന്നതിയിലെത്തിയത് 80കളോടെ ആയിരുന്നു. ക്രൂരയായും, സാത്വികയായും,

തമാശക്കാരിയായുമെല്ലാം അവർ നിറഞ്ഞാടി. സാമ്പത്തികപ്രതിസന്ധി കാരണം തന്റെആദ്യചിത്രമായ ‘കുറുക്കന്റെ കല്യാണ’ത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന ഘട്ടത്തിൽ ആരുമറിയാതെ നിർമ്മാതാവിന് പണംനൽകിസഹായിച്ച മീനയുടെ സന്മനസ്സും ജയറാം പടിക്കൽ എന്ന നാടിനെ വിറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ നിസ്സാരമായി കളിയാക്കിയ നർമ്മബോധവും സത്യൻ അന്തിക്കാട് ഒരിക്കൽ എഴുതിയിട്ടുണ്ട്. രാജസേനൻ, സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ അവിഭാജ്യഘടകമായിരുന്ന മീനയുടെ മാസ്റ്റർപീസ് ‘മേലേപ്പറമ്പിൽ ആൺവീടി’ലെ ഭാനുമതിയമ്മയാണ്. 1997ൽ ‘അഞ്ചരക്കല്യാണ’മെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അമ്പത്താറാം വയസ്സിൽ തീർത്തും അപ്രതീക്ഷിതമായി ആയിരുന്നു മീനയുടെ അന്ത്യം. മനോഹരമാക്കാമായിരുന്ന ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിവെച്ച് എന്നാണ് പോസ്റ്റിൽ പറയുന്നത്