സിനിമ പാരഡിസോ ക്ലബിൽ നടൻ മോഹൻലാലിനെ കുറിച്ച്വൈ വന്ന ഒരു പോസ്റ്റാണ്കു ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, വൈകുന്തോറും വീര്യം കൂടുന്ന രോമാഞ്ഫിക്കേഷനുള്ള സിനിമ LUCIFER കൂടെ ലാലേട്ടനും! ഇതും കൂടി ചേർത്തു നാലാമത്തെ തവണയാണ് ഈ സിനിമ കാണുന്നത്, എത്ര വട്ടം കണ്ടാലും മതി വരാത്ത ഒരു ഡയറക്ടർ ബ്രില്ലിയൻസ് ഈ സിനിമയിലുണ്ട് ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരിലൊരാളെ അതിന്റെ എല്ലാ കഴമ്പുകളും ഒരിറ്റ് നിലത്തു വീഴാതെ ഊറ്റിയെടുത്ത പ്രഥ്വിരാജ് ബ്രില്ലിയൻസ്! ഇവിടെ ഞാൻ ഒരു #പക്ഷെ ചേർക്കുന്നു കാരണം ഒരു പരമ്പരയിൽ ഒരു വട്ടം മാത്രം നന്നായി കളിച്ചവനെ നമ്മൾ നല്ല കളിക്കാരൻ എന്ന് പറയാറായിട്ടില്ല എന്ന് പറയുമ്പോലെ അടുത്തതിൽ വിധിയെഴുതാം (എംപുരാൻ) മേലനങ്ങാതെ ഉണ്ണുന്ന ഉണ്ണീ ഇതെങ്ങനെ സാധിക്കുന്നു? നിങ്ങളുടെ കണ്ണുകൾ മാത്രമേ ശ്രദ്ധിക്കാൻ പറ്റുന്നുള്ളൂ നിങ്ങൾക്ക് മാത്രമേ ഇങ്ങനെ സാധിക്കൂ ഇങ്ങനത്തെ കമെർഷ്യലുകൾ നിങ്ങൾക്ക് മാത്രമുള്ളതാണ് സ്ലോമോശാനില്ലാതെയും സ്ലോമോഷനായി തോന്നുന്ന ശരീര ഭാഷ്യം മനുഷ്യന്റെ എല്ലു നുറുപ്പിക്കുന്ന എന്നാൽ ഒട്ടും ശക്തിയോടെയല്ലാത്ത ഡയലോഗ് ഡെലിവറി ചെയ്യുന്ന കർഷകൻ!
ഇങ്ങേരെ ഇത്ര മനോഹരമായി ഉപയോഗിച്ച വേറൊരു സംവിധായകൻ ഉണ്ടോ? പണ്ട് ബാംഗ്ലൂരിൽ വച്ചു ഇദ്ദേഹത്തിന്റെ കമ്പനി സിനിമ കണ്ടപ്പോൾ ഹിന്ദി സംസാരിക്കുന്ന കണ്ട് അവിടെയിരിക്കുന്നവരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു, കളിയാക്കുന്നുണ്ടായിരുന്നു പക്ഷെ അതാണ് രാം ഗോപാൽ വർമ എന്ന് പറയാൻ എനിക്കിങ്ങനത്തെ പ്ലാറ്റഫോം അന്നുണ്ടായിരുന്നില്ല, എന്നെ അതിശയിപ്പിച്ച നടൻ എന്നദ്ധേഹം പറഞ്ഞത് അയാൾ ആ റോൾ എങ്ങനെ വേണമെന്ന് മനസ്സിൽ വിചാരിച്ചുവോ വെറും കണ്ണുകൾ മാത്രം കൊണ്ടതായി മാറിയത് കണ്ടപ്പോഴാണ്! അത്രക്കണ്ട് നയന വിസ്മയം തീർക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നു ഒരാൾക്കേ സാധിക്കൂ One and Only പത്മശ്രീ ഭരത് മോഹൻലാൽ! നല്ല മെരുക്കാനറിയാവുന്ന പാപ്പാൻമാർ ഇനിയും മുന്നോട്ട് വരട്ടെ നിങ്ങൾക്കൊത്ത നെറ്റിപ്പട്ടവും പൊൻകുടയും താലമ്പോലികളുമായി അത് വരെ നിറഞ്ഞങ്ങനെ കൊമ്പ് വിടർത്തി നിൽക്കുക എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
