Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കാവ്യയുടെ ഈ വിജയങ്ങൾക്ക് പിന്നിൽ ആ വ്യക്തിയുടെ പങ്ക് ചെറുതല്ല

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം  അഭിനയത്തിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.  കുടുംബിനിയുടെ റോളിൽ തിളങ്ങുന്ന കാവ്യാ മകൾ മീനാക്ഷിയും ദില്ലീപുമായുള്ള ജീവിതം ആസ്വദിക്കുകയാണ്. കാവ്യയ്ക്കും ദിലീപിനൊപ്പവും ആരാധകരാണ് അവരുടെ രണ്ടുവയസുകാരി മകൾ മഹാലക്ഷ്മി ദിലീപിനും. കാവ്യയുടെ കുടുംബത്തിലെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.  ഇപ്പോൾ കാവ്യയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നെടുന്നത്.ഒരു കഥാപാത്രം പൂര്‍ണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നില്‍ക്കുമ്പോഴാണ്.

കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളില്‍ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അവര്‍. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവേകി.എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, അനന്തഭദ്രം, ക്ലാസ്സ്മേറ്റ്‌സ്… തുടങ്ങിയ സിനിമകള്‍ അതിനു ഉദാഹരണം.

Advertisement. Scroll to continue reading.

എപ്പോഴും മറ്റൊരാള്‍ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല.മലയാളത്തിലെ പല പ്രമുഖ താരങ്ങളും, പ്രത്യേകിച്ച് നടിമാരും, ഇങ്ങനെ തന്നെയാണ് സിനിമയില്‍ തുടര്‍ന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത കഥാപാത്രം മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നൊരു അലിഖിത നിയമം പണ്ട് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായിട്ട് അതിനും ഒരു മാറ്റം വന്നിട്ടുണ്ട്. ശബ്ദവും അഭിനയവും രണ്ടായിട്ടല്ല പകരം ഒന്നായിട്ടു തന്നെ കാണണം. അതുകൊണ്ട് തന്നെ കാവ്യ മാധവന്‍ എന്ന അഭിനേത്രിയുടെ വിജയത്തില്‍ ചെറുതല്ലാത്ത ഒരു പങ്കു, വളരെയധികം സ്‌നേഹത്തോടെ ഞങ്ങള്‍ കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്, ശ്രീജ രവിക്കും നല്‍കുന്നു എന്നാണ് ആരാധകർ പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരുപാട് കഥകൾ പറയുവാൻ വലിയ മിടുക്കുള്ള നടൻ ആണ് മുകേഷ് ,ഇപ്പോൾ താരം കാവ്യ മാധവനെ കുറിച്ച് പറഞ്ഞ ഒരു സംഭവം ആണ് സോഷ്യൽ മീഡിയ ഏറ്റടുക്കുന്നത്.  നടൻ ടി പി മാധവനെ...

സിനിമ വാർത്തകൾ

ക്യാമ്പസ് കഥ പറഞ്ഞ സിനിമ ആയിരുന്നു ക്ലാസ്സ്മേറ്റ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ ആരും അറിയാതെപോയ വാർത്തയാണ് സോഷ്യൽ മീഡിയ പുറത്തു വിടുന്നത്. ഈ ചിത്രത്തിൽ കാവ്യ...

Advertisement