ജോസഫ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ നായക പദവിയിൽ എത്തിച്ചേർന്ന താരമാണ് ജോജു ജോർജ്, പിന്നീട് താരത്തിനെത്തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ആയിരുന്നു, ജോജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്, ചിത്രത്തിലും താരം പോലീസ് വേഷമാണ് ചെയ്തിരിക്കുന്നത്, താരത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇത്, ചിത്രം റിലീസ് ചെയ്ത ശേഷം വളരെ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുനന്ത്, താരത്തിനെ കുറിച്ച് നടൻ കൃഷ്ണ ശങ്കർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, താരത്തിനെ പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ് കൃഷ്ണ ശങ്കർ. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കൂടിയാണ് താരം ജോജുവിനെ കുറിച്ച് പറയുന്നത്.

അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!! അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് Joju George എന്നാണ് താരം പറയുന്നത്