Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എനിക്ക് വേണ്ടത് അല്ല കാന്തിക്ക് വേണ്ടത് എന്നും, അവൾക്ക് വേണ്ടത് നേടാൻ അവൾക്ക് എന്തും ചെയ്യാം എന്നും , choice എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാൻ കരുതുന്നു

കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് ഹോം, ചിത്രത്തിനെ വിമർശിച്ചും സപ്പോർട്ട് ചെയ്തും നിരവധി പേരെത്തുന്നുണ്ട്, ഇപ്പോൾ സിനിമയെക്കുറിച്ച് നടി ഷിബല പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ”ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ്. സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ Politically Correct ആവുന്നതിനും മുമ്പ് ആ സിനിമ Engaging ഉം Entertaining ഉം ആവണം എന്ന പക്ഷക്കാരിയാണ് ഞാൻ. സിനിമ Politically Correct ആയില്ലെങ്കിലും Politically Wrong ആവരുതെന്നും. ഇതിപ്പോ, Political Correctness പേടിച്ച് Creators മാളത്തിൽ ഒളിക്കേണ്ട അവസ്ഥയാണ് ഒരു സിനിമ Convey ചെയ്യാൻ ഉദേശിക്കുന്നത് എന്താണെന്ന് പോലും ഇക്കൂട്ടർക്ക് നോട്ടമില്ല” ഭർത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, Body Shaming നടത്തിയിട്ടും ഭർത്താവിന്റെ പുറകെ പോയി എന്ന ചീത്തപ്പേര് ഞാൻ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. ശരിയാണ്.

കാന്തിക്ക് പകരം ഞാൻ ആയിരുന്നെങ്കിൽ പോടാ പുല്ലേ എന്ന് തന്നെ പറയുമായിരുന്നു. ഞാൻ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താൽ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാൻ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ! എത്ര വ്യത്യസ്തരായ മനുഷ്യരാണ് ഈ ഭൂമുഖത്ത് ഉള്ളത്. എനിക്ക് വേണ്ടത് അല്ല കാന്തിക്ക് വേണ്ടത് എന്നും, അവൾക്ക് വേണ്ടത് നേടാൻ അവൾക്ക് എന്തും ചെയ്യാം എന്നും , choice എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാൻ കരുതുന്നു”.കാന്തി, നിങ്ങള്‍ കുമ്പളങ്ങിയിലെ ബേബി മോളേയും, ഏദന്‍ തോട്ടത്തിലെ മാലിനിയേയും കണ്ടില്ലേ.! എന്ന് ചോദിച്ചവരോട്, ഞാന്‍ അവരെ മാത്രമല്ല, ഞാന്‍ എന്റെ ഉമ്മയേയും, അപ്പുറത്തെ വീട്ടിലെ കല്യാണിയെയും, തൊട്ടടുത്ത വീട്ടിലെ ആന്‍സിയേയും രസിയെയും കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട് എന്നുത്തരം. കാന്തി പോടാ പുല്ലേ എന്നും പറഞ്ഞ്,

Advertisement. Scroll to continue reading.

നാളെ ഡോക്ടറ്ററും മറ്റന്നാള്‍ കളക്ടറും ആയി സ്വന്തം BMW കാറില്‍ വന്ന് അമ്മിണിപ്പിള്ളയെ അസൂയപെടുത്തണമെന്ന് നിങ്ങള്‍ വിചാരിക്കരുത്.ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോള്‍ തീരുമാനിക്കുന്നത്.എല്ലാവരും പഠിച്ച് പത്രോസാവണമെന്നും, Bossy ആവണമെന്നും തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്. വീട്ടുകാര്യങ്ങള്‍ അതി മനോഹരമായി ചെയ്യുന്ന, അതില്‍ അതീവ മിടുക്കുള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് സ്വന്തം Choice ആയിരിക്കണം എന്ന് മാത്രം. ഇതെഴുതാനുള്ള കാരണം #Home എന്ന സിനിമയാണ്.കുട്ടിയമ്മയും, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും. Really.?കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം, അവര്‍ക്ക് ആവശ്യം എന്ന് തോന്നുന്നിടത്ത് അവര്‍ പ്രതികരിക്കുന്നുണ്ട്, നിങ്ങള്‍ക്ക് ആവശ്യം ഉള്ളിടത്ത് എല്ലാം അവര്‍ എങ്ങനെ പ്രതികരിക്കും.? അവര്‍ വീട്ടിലെ ജോലി ചെയ്യുന്നത് കണ്ട് ഫെമിനിസ്റ്റി തീവ്രവാദികള്‍ പൊട്ടിക്കരയുകയാണ്..സുഹേൃാത്തുക്കളെ പൊട്ടിക്കരയുകയാണ്.!

അപ്പന്റെ മൂത്രം തുടക്കുന്ന മകനും fridge ഒതുക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവും വരെ നമ്മള്‍ എത്തിയില്ലേ, കുറച്ച് സമയം കൊടുക്കെന്നെ. നാലാം ക്ലാസ്സുവരെ പഠിച്ച എന്റെ ഉമ്മാമയും, പത്താം ക്ലാസ്‌കാരി അമ്മയുമാണ് ഞാന്‍ ഇന്നവരെ കണ്ടതില്‍ വച്ച് ഏറ്റവും empowered ആയ സ്ത്രീ രത്‌നങ്ങള്‍,”empowerment doens’t have to be loud, smart phone ഉപയോഗിക്കാന്‍ അറിയുന്നതും, ഭര്‍ത്താവിനെ boss ചെയ്യുന്നതും empowerment ന്റെ അളവ് കോലല്ലന്നാണ് എന്റെ അഭിപ്രായം, ഒരുതരം Role Reversal ആണ് Feminism എന്നാണ് മിക്കവാറും ധരിച്ചു വെച്ചിരിക്കുന്നത്, ഇതുവരെ സ്ത്രീകള്‍ അനുഭവിച്ചത് ഇനി പുരുഷന്‍മാര്‍ അനുഭവിക്കട്ടെ എന്നൊരു ഭാവം കുട്ടിയമ്മ ഒരു Empowerd Woman ആണ്, ആവശ്യത്തിന് ശബ്ദമുയര്‍ത്തുകയും ആവശ്യത്തിന് Empathy ഉം ഉള്ള സ്ത്രീ Political Correctness നു വേണ്ടി മാത്രം സിനിമ എടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ നിങ്ങള്‍ തള്ളിവിടരുത്.വളരെ forced ആയ ഒട്ടും Organic അല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക പ്രിയദര്‍ശന്‍ സിനിമകള്‍ നോക്കു – Engaging ഉം Entertaining ആയ സിനിമകള്‍ ഇരുപത്തിയഞ്ചാം വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ ആഘോഷിക്കുന്നില്ലേ. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്’ എന്നാണ് ഫറ പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍...

സോഷ്യൽ മീഡിയ

ഹോൾഡ്കു വീഡിയോ  കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ  ഓട്ടക്കാരൻ കുട്ടിയുടെ വിഡിയോ. ഓട്ടമത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാനാണ് ഈ  വിഡിയോയിലെ താരം. ഇപ്പോഴിതാ ഈ കുരുന്നിന്...

സിനിമ വാർത്തകൾ

കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും...

സിനിമ വാർത്തകൾ

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ലോസ്ലിയ. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ...

Advertisement