Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘പൊറിഞ്ചു മറിയം ജോസ് ‘തെലുങ്കിലേക്ക്, പൊറിഞ്ചു ആകുന്നത് ഈ തെന്നിന്ത്യൻ നടനും 

ജോജു ജോർജ്ജിന്റെ ഒരു വഴിത്തിരിവ് ആയ ചിത്രം തന്നെ ആയിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’, ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്.  മലയാളത്തിൽ  ചെമ്പൻ വിനോദ്, ജോജു ജോർജ്,  നൈല  ഉഷ എന്നിവർ അതിഗംഭീമായി അഭിനയിച്ച ചിത്രം തന്നെ  ആയിരുന്നു ഈ ചിത്രം. ഇപോൾ ഈ ചിത്രം തെലുങ്കിൽ നിര്മിക്കുന്നത് അഭിഷേക് അഗർവാൾസ് ആണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ്,

തെലുങ്കിൽ കുറച്ചു ഭേദ ഗതികൾ ഈ ചിത്രത്തിന് വരുത്തിയിട്ടുണ്ട് അത് അവിടുത്തെ പ്രേക്ഷകരെ നിലനിർത്തിക്കൊണ്ടാണ്, ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു എന്ന ജോജുവിന്റെ വേഷം ചെയ്യുന്നത് തെലുങ്കിലെ  നാഗാർജ്ജുന ആണ്. മലയാളത്തിൽ ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെങ്കിൽ തെലുങ്കിൽ പ്രസന്ന കുമാർ ആണ്.

തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്,മലയാളത്തിൽ വലിയ വിജയം  കൈവരിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്, വിജയ് രാഘവൻ, ടി ജി രവി, രാഹുൽ മാധവ്, സ്വാസിക, സലിം കുമാർ,സുധി കോപ്പ  തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സുഹൃദ് ബന്ധവും, പ്രണയവും എല്ലാം പറയുന്ന ഒരു കഥ ആയിരുന്നു പൊറിഞ്ചു മറിയം ജോസ്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സംവിധായകൻ ജോഷിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന പൊറിഞ്ചു മറിയം ജോസ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു, ചിത്രത്തിലെ ചെമ്പൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നി താരങ്ങൾക്കൊപ്പം കല്യാണി പ്രിയ ദർശനും ഒന്നിക്കുന്നു....

സിനിമ വാർത്തകൾ

തെന്നിന്ത്യ സിനിമാരംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചന വാർത്ത. എന്നാൽ വിവാഹമോചനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഇതിനെ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ...

സിനിമ വാർത്തകൾ

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ‘ബ്രെഹ്മാസ്ത്ര’ എന്ന ചിത്രത്തിനെ കുറിച്ചാണ്. ചിത്രത്തിൽ മൗനി റായി യും, നാഗർജ്ജുനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ നഗർജുനയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷം...

സിനിമ വാർത്തകൾ

നാഗ ചൈതന്യ യുമായുള്ള വിവാഹ മോചനത്തിനു ശേഷം മുൻപേ ഉള്ള ഭർത്താവിന്റെ അച്ഛൻ നാഗാർജുന സ്റ്റുഡിയോയിൽസാമന്ത  എത്തിയതെന്ന് നടി സാമന്ത പറഞ്ഞു. നാഗാർജുന തന്റെ സ്വന്തം സ്റ്റുഡിയോആയ  അന്നപൂർണ്ണയിലാണ്സാമന്ത  എത്തിയത്. തന്റെ പുതിയ...

Advertisement