ജോജു ജോർജ്ജിന്റെ ഒരു വഴിത്തിരിവ് ആയ ചിത്രം തന്നെ ആയിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’, ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്.  മലയാളത്തിൽ  ചെമ്പൻ വിനോദ്, ജോജു ജോർജ്,  നൈല  ഉഷ എന്നിവർ അതിഗംഭീമായി അഭിനയിച്ച ചിത്രം തന്നെ  ആയിരുന്നു ഈ ചിത്രം. ഇപോൾ ഈ ചിത്രം തെലുങ്കിൽ നിര്മിക്കുന്നത് അഭിഷേക് അഗർവാൾസ് ആണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ്,

തെലുങ്കിൽ കുറച്ചു ഭേദ ഗതികൾ ഈ ചിത്രത്തിന് വരുത്തിയിട്ടുണ്ട് അത് അവിടുത്തെ പ്രേക്ഷകരെ നിലനിർത്തിക്കൊണ്ടാണ്, ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു എന്ന ജോജുവിന്റെ വേഷം ചെയ്യുന്നത് തെലുങ്കിലെ  നാഗാർജ്ജുന ആണ്. മലയാളത്തിൽ ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെങ്കിൽ തെലുങ്കിൽ പ്രസന്ന കുമാർ ആണ്.

തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്,മലയാളത്തിൽ വലിയ വിജയം  കൈവരിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്, വിജയ് രാഘവൻ, ടി ജി രവി, രാഹുൽ മാധവ്, സ്വാസിക, സലിം കുമാർ,സുധി കോപ്പ  തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സുഹൃദ് ബന്ധവും, പ്രണയവും എല്ലാം പറയുന്ന ഒരു കഥ ആയിരുന്നു പൊറിഞ്ചു മറിയം ജോസ്.