ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു.അതിനു ശേഷം സിനിമകൾ കൊണ്ട് തിരക്കിലാണ് മഞ്ജു, ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് മഞ്ജുവിനെ തേടി സിനിമകൾ എത്തുന്നത്.ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഇപ്പോൾ നടി പൂർണിമ താരത്തിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധയമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്നലെകളില്ലാതെ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് പൂർണിമ പങ്കുവയ്ക്കുന്നത്. വാര്യരേ, നീയിതു കണ്ടാ? എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ രസകരമായ അടിക്കുറിപ്പ്.  ചിത്രത്തിൽ മഞ്ജുവിനും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.ജീവിതത്തിൽ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നൽകുന്ന സുഹൃത്തുക്കളാണ് ഇവർ, പൂർണിമ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് കമെന്റുമായി നിരവധി പേരാണ് എത്തുന്നത്.