മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. മല്ലികക്ക് മക്കളോടും,മരുമക്കളോടുമുള്ള  സ്നേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും മരുമക്കളുടെ കൂട്ടത്തിൽ കുറച്ചു സ്നേഹം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്ണിമയോട് ആണ്,ഇപ്പോൾ പൂര്ണിമയുടെ പിറന്നാൾ ദിനത്തിൽ മല്ലിക നൽകിയ ആശംസകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പൂര്ണിമയുടെ ഫോട്ടോ വെച്ച് രണ്ടു വരി കുറിച്ചിരിക്കുകയാണ് താരം.


പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട് സ്നേഹമുള്ള മനസ് പോലെ’ എന്നാണ് ചിത്രത്തിലെ വരികൾ. ‘ഹാപ്പി ബർത്ത്ഡേ മോളു’ എന്നും മല്ലിക കുറിച്ചിട്ടുണ്ട്. മല്ലികയുടെ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിന് പൂർണിമ മറുപടിയും നൽകിയിട്ടുണ്ട്. അമ്മയ്ക്ക് നന്ദി പറഞ്ഞ താരം, അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. മല്ലികയുടെ പോസ്റ്റിന് താഴെ നിരവധി പേർ പൂർണിമയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്.

അതുപോലെ തന്നെ മകൾ പ്രാർത്ഥനയും പൂർണിമക്ക് ആശംസകളുമായി എത്തുന്നുണ്ട്, പുറത്തു പഠിക്കാൻ പോയതുകൊണ്ട് തനിക്കു അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിയാത്ത സങ്കടവും കാണുന്നുണ്ട് ഈ പോസ്റ്റിൽ. ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. ഞാൻ ഒരാളുടെ ജന്മദിനത്തിൽ നീണ്ട ദുഃഖകരമായ വലിയ കുറിപ്പുകൾ എഴുതുന്ന ആളല്ല, എന്നാൽ ഇന്ന് ഞാൻ അമ്മയിൽ നിന്ന് വളരെ അകലെയായതിനാൽ വികാരാധീനയാണ്. അമ്മ കാരണമാണ് ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത്. ഒരു നല്ല മനുഷ്യനാകാൻ എന്നെ പഠിപ്പിച്ച വ്യക്തി, എന്ത് വന്നാലും എന്നെ കൈവിടാത്ത ആൾ ,നിങ്ങളില്ലെങ്കിൽ ഈ ലോകത്തിലെ എല്ലാം അർത്ഥശൂന്യമാകും. എന്റെ ജീവിതത്തിൽ ഉള്ളതെല്ലാത്തിനും, ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, കാരണം ഞാൻ ഇന്ന് ഞാനായിരിക്കുന്നത് അമ്മ കാരണമാണ്. എന്റെ എല്ലാമെല്ലാമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കുന്നുണ്ടന്ന്എന്നാണ് പ്രാത്ഥന  കുറിച്ചിരിക്കുന്നത്.