മണിരത്നം സംവിധാനം ചെയ്ത് ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗമായ പി എസ്  2  വിന്റെ ട്രെയിലർ എത്തി, കോരിത്തരിപ്പിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. കാർത്തിക്, വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ റായി, തൃഷ, റഹുമാൻ, ബാബു ആന്റണി, ജയറാം, പ്രഭു ശരത് കുമാർ, ലാൽ റിയാസ്  ഖാൻ, ശോഭിത ധൂലി പാല , തുടങ്ങിയായ വലിയ താര നിര തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും  റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്

എ ആർ റഹുമാൻറെ സംഗീതവും, തോട്ട ധരണിയുടെ കല സംവിധാനവും,  രവി വർമയുടെ ഛായാഗ്രഹണവും, മണി രത്നത്തിന്റെ സംവിധാനം എല്ലാ൦  ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങൾ ആണ്. മദ്രാസ് ടാകീസും,ലൈക്ക പ്രൊഡക്ഷന്സും ഒത്തു ചേർന്ന് നിർമിക്കുന്ന ഈ ചിത്രം മലയാള൦, തമിഴ്, ഹിന്ദി,കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്‌യും.