തമിഴ്, മലയാളം, തെലുങ്ക് എന്നി ഭാഷകളിൽ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടിയ നടിയാണ് പൂനം ബജ്വ. തെലുങ്ക് സിനിമയിലൂടെ കടന്ന് വന്ന താരം വളരെ പെട്ടെന്ന് തന്നെ സൂപ്പർ ഹിറ്റ് നായികമാരുടെ പട്ടികയിൽ ഇടം പിടിച്ചു. അതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിക്കുകയുണ്ടായി.ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്.
പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ആരാൺമൈ 2 എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. തമിഴ് ഭാഷകളിലും ശ്രെദ്ധ നേടിയപ്പോൾ താരത്തിന്റെ മലയാള ഭാഷയിലേക്കുള്ള കടന്ന് വരവ് വളരെ പെട്ടന്നായിരുന്നു.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങി പ്രമുഖ നാടൻമാരോടൊപ്പം അഭിനയിക്കാൻ പൂനത്തിന് സാധിച്ചു മമ്മൂട്ടി നായകനായി എത്തിയ വെന്നിസിലെ വ്യാപാരി, ശിക്കാരി എന്നി ചിത്രത്തിലെ അഭിനയത്തിലൂടെ താരം മലയാള ഭാഷയിലേക്ക് കൂടുതൽ സ്രെദ്ധ ആർജ്ജിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം കൂട്ടുകെട്ടിൽ പിറന്ന ചൈന ടൌൺ എന്ന ചിത്രത്തിൽ നായക തലത്തിലുള്ള വേഷം ചെയ്യാനും പൂനത്തിന് കഴിഞ്ഞു.
കൂടാതെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ മുപ്പത്തഞ്ചിൽ കുറയാതെ സിനിമ ചെയ്യുകയുണ്ടായി. കൂടുതലായും ഈ സിനിമകളിൽ എല്ലാം തന്നെ സഹ നടിയായാണ് താരം എത്തിയിരുന്നത്. താരത്തിന് ഇപ്പോൾ 35 വയസാനുള്ളത്. ഈ പ്രായത്തിലും താരത്തിന്റെ സൗന്ദര്യവും, മേനിയഴകും ആരാധകരെ അസൂയപ്പെടുത്തുകയാണ്.