ഒരുകാലത്ത് ബോളിവുഡ് ആരാധകരെ ഹരം പിടിപ്പിച്ച താരസുന്ദരിയായിരുന്നു പൂനം ദില്ലന്‍. ഫെമിന മിസ് ഇന്ത്യ പട്ടം കിട്ടിയ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന പൂനത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡ് അടക്കിവാണ നടിയുടെ സൗന്ദര്യശോഭയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.എന്നാൽ മുന്‍ ഭര്‍ത്താവ് അശോക് താക്കെറിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ച പൂനം തന്റെ വിവാഹജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനം മൂലം തന്റെ ജീവിതത്തിലുണ്ടായ ശൂന്യത നികത്താന്‍ സുഹൃത്തുക്കള്‍ എങ്ങനെ സഹായിച്ചുഎന്നതിനെക്കുറിച്ചും വാചാലയായി.

poonam dhillon

വിവാഹമോചനത്തിനുശേഷവും മുന്‍ ഭര്‍ത്താവുമായി നല്ല രീതിയിലുള്ള ബന്ധമാണ് തുടരുന്നതെന്ന് പൂനം പറയുന്നു.  ഇരുവരും അഭ്യുദയകാംക്ഷികളും കഷ്ടതകളില്‍ പരസ്പരം താങ്ങായി നില്‍ക്കാറുമുണ്ട്. പരസ്പരബഹുമാനത്തോടെയാണ് ഞങ്ങള്‍ പെരുമാറാറുള്ളത്. അശോകിന് ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ ഞാനുണ്ടാകും. പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ചിന്തയേ ഇല്ലെന്നായിരുന്നു പൂനത്തിന്റെ മറുപടി. തന്റെ മക്കളായ അന്‍മോള്‍ക്കും പലോമക്കും പ്രാധാന്യം നല്‍കുന്ന ഒരു പങ്കാളിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൂനം പറയുന്നു. ചിലരില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും പക്ഷെ, അവരൊന്നും എന്റെയൊപ്പം ജീവിക്കാന്‍ യോഗ്യരെന്ന് തോന്നിയിട്ടില്ല.  എന്തന്നാൽ നടിയുടെ ചിന്ത കുട്ടികളെക്കുറിച്ചു മാത്രമായിരുന്നു എന്നും വെളിപ്പെടുത്തുന്നു.നമുക്കൊപ്പം എപ്പോഴും ഒരു ഉറച്ച പങ്കാളിയുണ്ടാകുന്നത് വളരെ നല്ലതാണ്. ശരിയായ ആളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യം തന്നെയാണ്. അങ്ങനെയൊരാള്‍ ജീവിതത്തില്‍ നമുക്കൊപ്പമുള്ളത് ഏറെ വിലപ്പെട്ടതായി കാണണം.

poonam dhillon