മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവ’നായി കാത്തിരിക്കുകയാണ് ആരാധകലോകം, വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ് ‘പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. തമിഴകത്തിലെ വൻ താര നിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക.

ഒന്നാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തരകർ. താര സമ്പന്നമായാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. പ്രധാനതാരങ്ങൾ എല്ലാം തന്നെ പുതിയ പോസ്റ്ററിൽ അണിനിരക്കുന്നുണ്ട്.വിക്രം, പ്രഭു, ജയം രവി, കാർത്തി,റഹ്‌മാൻ, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്്, ഐശ്വര്യ റായ്, തൃഷ, ശോഭിത ദുലിപാല, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

ചിത്രത്തിന്റെ ആദ്യ ഭാഗമായ പൊന്നിയിൻ സെൽവൻ-1 ഈ മാസം 30ന് പ്രദർശനത്തിനെത്തും.125 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്.എ ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.