മണിരത്നം  സാറിന്റെ ‘പൊന്നിയൻ  സെൽവൻ’ എന്ന ചിത്രത്തിൽ  തനിക്കു നമ്പി എന്ന വേഷം കിട്ടാൻ കാരണം നടൻ പിഷാരടി ജയറാം പറയുന്നു.  രമേശ് പിഷാരടി  സംവിധാനം   ചെയ്യ്ത    ‘പഞ്ച വര്ണ്ണ  തത്ത’ എന്ന ചിത്രത്തിൽ  തന്റെ കഥാപാത്രം കണ്ടിട്ടാണ് മണിരത്നം സാർ  നമ്പി എന്ന വേഷം പൊന്നിയൻ  സെൽവൻ എന്ന ചിത്രത്തിൽ തനിക്കു തന്നത് നടൻ പറയുന്നു. ആ ചിത്രത്തിൽ താൻ തല മൊട്ടയടിച്ച രീതിയിൽ ആയിരുന്നു തന്റെ വേഷം അതുകൊണ്ടാണ് അദ്ദേഹം ആഴ്‌വാർ കടിയാൻ നമ്പി എന്ന വേഷം തനിക്കു തന്നത്

മ ണിരത്നത്തിന്റെ ഓഫിസിന്റെ ചുമരിൽ, തല മൊട്ടയടിച്ച് കുതിരപ്പുറത്തിരിക്കുന്ന ജയറാമിന്റെ, ‘പഞ്ചവർണത്തത്ത  എന്ന ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചിരുന്നെന്നും , അത് ഏതെങ്കിലും വലിയ വേദിയിൽ വെച്ച് പിഷാരടിക്കു സർപ്രൈസ് നൽകി കൊണ്ട് പറയണെമെന്നു തോന്നി എന്നും ജയറാം പറയുന്നു.
മഴവിൽ മനോരമയുടെ മ്യൂസിക് അവാർഡിൽ ആണ് ജയറാം ഈ സസ്പെൻസ് പിഷാരടിയോടു പറയുന്നത്. രണ്ടര വര്ഷം മുൻപ് മണിരത്നം സാർ ഈ വേഷത്തെ കുറിച്ചും, സിനിമയെ കുറിച്ചും പറഞ്ഞിരുന്നു. കൽക്കി കൃഷ്ണമൂർത്തി എഴുതിയ കഥാപാത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഴ്‌വാർ കടിയാൻ നമ്പി .മന്ത്രിയോട് ചാര പണിക്കാരൻ, ഇതിന്റെ രണ്ടാം ഭാഗത്തിലാണ് കൂടുതലും നമ്പിയുടെ കഥാപാത്രത്തിന് പർദ്ധന്യം വരുന്നത്, തനിക്ക് പിഷാരടി ഇല്ലായിരുന്നെങ്കിൽ ഇങ്ങനൊരു നല്ല കഥാപാത്രം കിട്ടുകയില്ലായിരുന്നു ജയറാം കൂട്ടിച്ചേർത്തു