സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയ കാലം മുതൽ പലതരം വ്യാജ വാർത്തകൾ , സൈബർ ഭാഷയിൽ ഹൊയാക്സുകൾ പ്രചരിക്കാറുണ്ട്. പണ്ടൊക്കെ നാട്ടിപുറങ്ങളിൽ ചായക്കടകളിലും മറ്റു ആള് കൂടുന്നിടങ്ങളിലും ഒക്കെ പറഞ്ഞു പരാതിയിരുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നു എന്നെ ഉള്ളൂ. ഇത്തരത്തിൽ ഓടുന്ന വാർത്തകളിലെ പ്രധാന വില്ലൻ പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് മുട്ട, പ്ലാസ്റ്റിക് അരി , പ്ലാസ്റ്റിക് കാബ്ബജ് ഏന് വേണ്ട പ്ലാസ്റ്റിക് കൊണ്ട് എന്തൊക്കെ ഉണ്ടാക്കാമോ അതെല്ലാം. ഇതെല്ലാം വരുന്നതോ അങ്ങ് ചൈനയിൽ ഇന്ന്. അത്തരമൊരു മുട്ട വാർത്ത വാർത്ത തന്നെയാണ് വീണ്ടും .. നമുക്ക വീഡിയോ ഒന്ന് കാണാം
കായംകുളത്തുള്ള ഒരു മുട്ട മൊത്തവ്യാപാരിയുടെ കൈയിൽ നിന്നും വാങ്ങിയ മുട്ട പ്ലാസ്റ്റിക് ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പേപ്പറിൽ പൊതിഞ്ഞെടുത്ത മുട്ട പൊതി അഴിച്ച വ്യാപാരിയുടെ മെസ്ഹപ്പുറത് വെച്ചിട്ടുമുണ്ട്. ഏതാണ് ഏഴു മുട്ടകളും ഒന്ന് രണ്ടു മുട്ടത്തോടുകളും. ഈ മുട്ടത്തോട് ഉയർത്തിക്കാണിച്ചു കൊണ്ടാണ് മുട്ട പ്ലാസ്റ്റിക്കാണെന്നു ഉറപ്പിച്ചു പറയുന്നത്. മുട്ടത്തോട് പൊട്ടിക്കാൻ എളുപ്പമാണ് പക്ഷെ അകത്തുള്ള പാട കീറാന് വലിയ പാടാണത്രെ. താറാവിന്റെ മുട്ട ഇങ്ങനെയല്ല എന്ന് തറപ്പിച്ചു പറ യുന്നുണ്ട് ഇദ്ദേഹം . ആധികാരികൾക്ക് പൈസ കൊടുത്തിട്ട് ആണ് ഇതരാം പ്ലാസ്റ്റിക് മുട്ട വിൽപ്പന നടത്തുന്നതത്രെ. ഇദ്ദേഹത്തിന്റെ മകൾ ആയുർവേദ ഡോക്ടർ ആണെന്നും അവർ പരിശോധിച്ചിട്ട് ഇതിൽ പ്രശ്നമുണ്ടെന്നു പറഞ്ഞതായും ഇയാൾ പറയുന്നു. ഒറ്റ അച്ചിൽ വാർത്തെടുത്ത പോലെയുള്ള മുട്ടകൾ ആണിവയെന്നു ഇയാൾ പറയുന്നുണ്ട്. പോരാത്തതിനി ഞാനൊരു സി പി ഐ കാരണാണ് കമ്മ്യൂണിസ്റ് കാരൻ ആണ് എന്നൊക്കെ പറയുന്നുണ്ട്. എന്ന് വെച്ച മണ്ടത്തരം പറയാൻ പാടില്ല എന്നാണോ എന്ന് ആരും ചോദിക്കരുത് . മുട്ടയിൽ മഞ്ഞക്കരു ഒന്നും ഉണ്ടായില്ല എന്നും പറയുന്നുണ്ട് . പക്ഷെ മുട്ട പൊട്ടിച്ചു കാണിക്കാനോ വീട്ടിൽ വെച്ച പൊട്ടിച്ച മുട്ടയോ ഇയാൾ കാണിക്കുന്നില്ല. കേൾക്കുന്ന വ്യാപരി ഇതൊക്കെ നിഷേധിക്കുന്നുണ്ട്. മാത്രമല്ല മുട്ട വെച്ചിട്ടു പോകാൻ തുടന്ന ആളോട് പരിശോധിക്കാൻ കൊണ്ടുപോകുന്നില്ലേ എന്നും ചോദിക്കുന്നുണ്ട് കടക്കാരൻ. അവസാനം മുട്ട മുൻസിപാലിയിലേക്ക കൊണ്ടുപോകുവാ എന്നും പറഞ്ഞു കൊണ്ട് പോകുന്നുണ്ട്. പ്ലാസ്റ്റിക് മുട്ടയെപ്പറ്റി നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. കേരളത്തിലെ ഒരമുഖ ചാനെൽ പോലും തമിഴ്‌നാട്ടിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക് മുട്ടയെപ്പറ്റി വാർത്ത ചെയ്തിട്ടുണ്ട്. ഈ മുട്ടയുടെ വെള്ളയിൽ സ്റ്റാര്ച് .റേസിൻ സോഡിയം ആൽഗേറ്റ് എന്നിവ ഉപയോഗിക്കുന്നു. ദ്രവ രൂപം നിലനിർത്താനായി അൽഗേറ്റ് മഞ്ഞക്കരുവിനായി ആല്ഗനീക് ആസിഡു , പൊട്ടാസിയം ,ആലം ജലാറ്റിൻ , കാൽസ്യ ക്ലോറൈഡ് , എന്നിവയ്ക്കു പുറമെ കൃത്രിമ നിറങ്ങളും ചേർക്കുന്നു. മുട്ടത്തൊടിനായി കാൽസിയം കാര്ബാനറ്റും ജിപ്സവും മെഴുകും ചേർക്കുന്നു. ഒന്നാലോചിച്ചേ മാക്സിമം നാലോ അഞ്ചോ രൂപ മതിയാകും ഒരു കര്ഷകന് ഒരു മുട്ടക്ക ചെലവ്. അങ്ങനെയുള്ളവർ ഇത്രയധിക ചെലവ് വരുന്ന സാധനങ്ങൾ ഒക്കെ ചേർത്ത മെഷിനറിയിലൂടെ ഒരു മുട്ട വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാകണമെങ്കിൽ എന്ത് ചിലവ് വരും. കോഴിയും താരവുമൊക്കെ കഴിക്കുന്ന ആഹാരത്തിന്റെ വ്യത്യാസം കൊണ്ട് അതിന്റെ ഘടനയിലോ നിറത്തിലോ ഒകെ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇന്ത്യൻ വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ പ്രചരിക്കുന്നുണ്ട് എന്നതിന്റെ അടിസ്‌ഥാനത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അമ്മെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണ നടത്തുകയും അതൊരു വ്യാജ പ്രചാരണമാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചുരുക്കം പറഞ്ഞാൽ മുട്ടകോഴി കർഷകരുടെയും വ്യാപാരികളളുടെയും വയറ്റത്തടിക്കാനുള്ള പ്രചരണം.
