Connect with us

സിനിമ വാർത്തകൾ

ചിലർ ശിലംബരാശാൻ എന്ന് മറ്റു ചിലർ നിലംപരിശൻ എന്ന് , പിഷുവിൻറെ സെല്ഫ് ട്രോൾ

Published

on

മലയാള സിനിമയിൽ ക്യാപ്‌ഷൻ അടിക്കാൻ രമേഷ് പിഷാരടിക്ക് ഒരു കോമ്പറ്റിഷൻ ഇല്ല. തന്റെ ഹാസ്യനുറുങ്ങുകൾ പോലെ ആർക്കും എളുപ്പം ചിന്തിച്ചെടുക്കാൻ കഴിയാത്ത ലളിതവും രസകരവുമായ വാചകങ്ങൾ എപ്പോഴും പിഷാരടിയുടെ പോസ്റ്റുകളിൽ കാണാം. മാത്രവുമല്ല, മറ്റുള്ളവരുടെ പോസ്റ്റുകളിൽ കമന്റ് സെക്ഷനിൽ കേറി ഗോൾ അടിക്കാനും പിഷാരടി മുന്നിലുണ്ടാവും. പിഷാരടിയുടെ സ്ഥിരം ഗോൾ പോസ്റ്റ് കുഞ്ചാക്കോ ബോബന്റേതാണ്. ചാക്കോച്ചൻ എന്ത് പോസ്റ്റ് ചെയ്താലും പലരുടെയും കണ്ണെത്തുക കമന്റ് സെക്ഷനിലായിരിക്കും.pisharady 

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പിഷാരടി പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം വൈറലായിരിക്കുകയാണ്. ഒരു മേശപ്പുറത്ത് തലചായ്ച്ച് കിടക്കുന്നതിനിടെ പക‍ർത്തിയ സെൽഫിയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കണ്ടാൽ തമിഴ് നടൻ ശിലംബരശൻ എന്നു ചിലർ, നിലംപരിശൻ എന്നു മറ്റു ചിലർ എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി രസികൻ കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘തലേക്കയ്യൻ’ എന്നാണ് അവതാരകനും ആർ ജെ യുമായ  മാത്തുക്കുട്ടിയുടെ കമന്‍റ് . പദപ്രകാശൻ എന്ന് വേറെ ചിലർ എന്നാണ് ആര്‍ജെ സൂരജ് ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.  സ്റ്റാർ മാജിക്കിലെ പിള്ളേർ പഞ്ഞിക്കിട്ടോ,  ഇലക്ഷൻ റിസൾട് വന്നപ്പോൾ വീണ വീഴ്ചയിൽ നിന്നും ഇതുവരെ എഴുന്നേറ്റിട്ടില്ലേ, തള്ളരസൻ എന്നും വേറെ ചിലർ, കിളിപോയിക്കിടക്കയാണോ, ബീവി ചെരവക്കടിച്ച് നിലംപരിശാക്കിയത‌ാണോ തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending