Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഓട്ടോയിൽ അനുമോളുടെ ഫോട്ടോ ആരാധകനൊപ്പം യാത്ര ചെയ്ത് താരം

സെലിബ്രിറ്റികളോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. അവരുടെ ചിത്രങ്ങളും മറ്റും സൂക്ഷിക്കാറുണ്ട് ഇവർ. ഇക്കൂട്ടത്തിൽ ഡ്രൈവർ ചേട്ടന്മാരാണ് അവരുടെ ആരാധന പരസ്യമായി പ്രകടിപ്പിക്കുന്നത്തിൽ മുന്നിൽ. ചിലർ അവരുടെ വണ്ടിയുടെ പേരുതന്നെ ഇഷ്ടതാരങ്ങളുടെതാകും. ചിലർ അവരുടെ ഫോട്ടോകളും മറ്റും വണ്ടിയിൽ ഉറപ്പിക്കും. നമ്മൾ കേറുന്ന മിക്ക ഓട്ടോകളിലും ഇത്തരം ചിത്രങ്ങൾ കാണാറുണ്ട്. മമ്മൂട്ടി മോഹൻലാല ജയറാമ നയൻതാരം ഷാഹ്‌റുഖ് ഖാൻ വിജയ് സൂര്യ എന്ന് വേണ്ട എല്ലാവരെയും കാണാം ചില ഓട്ടോയിൽ. പക്ഷെ ഏതെങ്കിലും സെലിബ്രിറ്റികൾ ഇത് കാണുകയോ കണ്ടാൽ തന്നെ അതിൽ യാത്ര ചെയ്യുകയോ ചെയ്തിട്ടുണ്ടോ. ഇല്ലായിരിക്കും. എന്നാൽ ഇപ്പോഴിതാ നടി അനുമോൾ തന്റെ ചിത്രം പതിച്ച ഓട്ടോയിൽ സവാരി ചെയ്തിരിക്കുകയാണ്. അനുമോൾ തന്നെ ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. ശശിധരൻ എന്നാണ് ഓട്ടോറിക്ഷയുടെ ഉടമസ്ഥന്റെ പേര്.

Advertisement. Scroll to continue reading.

തൃശൂർ ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നവർക്ക് ഈ ഓട്ടോ സജസ്റ്റ് ചെയ്യുന്നുണ്ട് അനു. ”ഓട്ടോയിൽ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി” എന്നാണ് അനു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ.പെൻഡുലം’ ആണ് അനുമോളുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം എന്ന വിശേഷണത്തോടെയാണ് പെൻഡുലം തിയേറ്ററുകളിൽ എത്തിയത്. 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമാ താരങ്ങളെ ഒക്കെ ഏറെ ആരാധിക്കുന്നവരാണ് മലയാളികൾ. പ്രേത്യേകിച്ചു മലയാള സിനിമ താരങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകരും ഉണ്ട്. ഇഷ്‌ട താരങ്ങളുടെ പേരും ചിത്രവുമൊക്കെ ദേഹത്ത് പച്ച കുത്തി വരെ തങ്ങളുടെ ഇഷ്‌ട...

കേരള വാർത്തകൾ

ടെലിവിഷൻ പരമ്പരകളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ടമാർ പടാർ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അനുമോൾ ശ്രെദ്ധ നേടുന്നത്.സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് അനുമോൾ.അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ എസ് കാർത്തു...

കേരള വാർത്തകൾ

കാഞ്ചിയാറിൽ പ്രൈമറി സ്കൂൾ അദ്യാപികയായ അനുമോൾ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പേരുംകണ്ടത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .കൊലപാതകം ചെയ്ത രീതി ബിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു . ബിജെഷിനെതിരെ കട്ടപ്പന വനിതാ...

സീരിയൽ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട ഷോ ആണ് സ്റ്റാർ മാജിക്. നിരവധി ചെറു താരങ്ങൾ അണിനിരന്ന ഒരു ഷോ തന്നെയായിരുന്നു സ്റ്റാർ മാജിക്. അങ്ങനെ ഈ ഷോയിലൂടെ കടന്നു വന്ന ഒരു താരം ആണ് അനുമോൾ....

Advertisement