കൊല്ലം അഞ്ചാലും മൂട്ടിൽ 60 ഓളം കുടുംബങ്ങളെ ദുരിതത്തിൽ ആഴ്ത്തി കിണറ്റിൽ നിന്നും പെട്രോൾ . കൊല്ലം കോർപറേഷൻ , അഞ്ചാലുംമൂട് ഡിവിഷൻ   തൃക്കടവൂർ  സോണൽ ഓഫീസിനു സമീപത്തുള്ള വീടുകളിലെ കിണറ്റിൽ ആണ് പെട്രോൾ സാന്നിധ്യം കണ്ടെത്തിയത് .

വേനൽ കടുത്തതോടെയാണ് വീട്ടിലെ കിണറ്റിൽ നിന്നും പെട്രോൾ ലഭിച്ചത് കൂലിപ്പണിക്കാരൻ ആയ സുജീഷിന്റെ വീട്ടിൽ നിന്നും ആണ് ഇത്തരത്തിൽ ഇപ്പോൾ പെട്രോൾ ലഭിച്ചത് . ജലം ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാതെ വന്നത്ഇ മൂലം ഇപ്പോൾ ഇവർ ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് . 2019 മുതൽ ഈ ഒരു പ്രശ്നം ഉണ്ടായിരുന്നതായി ഇവർ പറയുന്നു .

 

വേനൽക്കാലത്തെ ജല ദൗർലഭ്യം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ജലം ഉപയോഗിക്കാൻ കഴിയാതെ ആയത്തോട് കൂടി 60 ഓളം കുടുംബങ്ങൾ ആണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത് .ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല . എങ്കിലും അടുത്ത ഉള്ള പെട്രോൾ പമ്പിൽ അനധികൃതമായി നിർമിച്ച സ്റ്റോറേജ് കാരണം ആണ് ഇത്തരത്തിൽ കിണറ്റിലെ ജലം ഉപയോഗ ശൂന്യമാതെന്നാണ് പരിസര വാസികളിൽ പലരും പറയുന്നത് .