സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്നത് സ്റ്റണ്ട് രംഗങ്ങൾ ആണ്. പഴയ നാടൻ തല്ലുകൾ, കുങ്ഫു  സ്റ്റണ്ടുകൾ എന്നിവയും ഇപ്പോൾ മലയാള സിനിമയിൽ പരീക്ഷിച്ചു വരുന്നുണ്ട് . ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന സ്റ്റണ്ട് രംഗങ്ങളും ഇനിയും മലയാള സിനിമയിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളികൾക്കു ഏറ്റവും കൂടുതൽ സ്റ്റണ്ടു ഇഷ്ട്ടപെടുന്ന നടൻമാർ ആണ് മോഹൻലാൽ , മമ്മൂട്ടി. ഇരുവർക്കും ഈ രംഗങ്ങളിൽ നിരവധി പരുക്കുകളും ഉണ്ടാകറുണ്ട്. അങ്ങനെ സംഭവിക്കാൻ കാരണം തന്നെ വില്ലന്മാരുടെ ടൈമിംഗ് ആണന്നു  മോഹൻലാലും, മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്


ഇതുപോലെ സ്റ്റണ്ട് രംഗത്തെ കുറിച്ച് പറയുകയാണ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ പറയുന്നത്. ‘മധുര രാജ’ സിനിമയുടെ സ്റ്റണ്ട് സമയത്തു ആറു തരത്തിലുള്ള സ്റ്റെപ്പുകൾ വില്ലനും, മമ്മൂട്ടിയും കൂടി ചെയ്യുന്നത് ഉണ്ട് അതിലെ അവസാന സ്റ്റെപ്പിൽ വില്ലൻ മമ്മൂട്ടിയുടെ ചവിട്ടു കൊണ്ട് താഴെ വീഴണം യെന്നായിരുന്ന. ഇത് ഒറ്റ ഷോട്ടിൽ എടുത്താൽ സൂപർ ആകുമെന്നും സ്റ്റണ്ട് മാസ്റ്റർ പീറ്റർ മമ്മൂട്ടിയോടെ പറഞ്ഞു.

ഓക്കേ എന്ന് പറഞ്ഞ മമ്മൂട്ടി അവസാന ഭാഗമായ കാലുയർത്തി വില്ലന്റെ മുഖത്ത് ചവിട്ടണം എന്നാൽ അത് ടൈമിംഗ് കാരണം ശെരിക്കും മമ്മൂട്ടിയുടെ കാലുയർത്തിയുള്ള ചവിട്ട് വില്ലന്റെ മുഖത്ത് തന്നെ കൊണ്ട് അയാളുടെ വായിൽ നിന്നും രക്തം വരെ വരുകയും ചെയ്യ്തു, സെറ്റ് അകെ തരിച്ചു നിന്നുപോയി, വല്ലത്ത അവസ്ഥയിൽ മമ്മൂട്ടിയും ഇരുന്നു പോയ് എന്നും പീറ്റർ പറയുന്നു. വില്ലനായ നടനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യ്തു പിന്നിട് ആ സ്റ്റണ്ട് എഡിറ്റ് ചെയ്യ്താണ് സിനിമയിൽ വന്നതും പീറ്റർ ഹെയ്ൻ പറയുന്നു.