ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീന്‍ സജീവമായ ഇവര്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. സീസണ്‍ ഒന്നിലായിരുന്നു പേളിയും ശ്രീനിയും മത്സരാര്‍ത്ഥികളായി എത്തിയത്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ആദ്യമേ സംശയത്തോടെയായിരുന്നു എല്ലാവരും ഈ ബന്ധത്തെ നോക്കിയിരുന്നത്. സഹമത്സരാര്‍ത്ഥികള്‍ പോലും നേരിട്ടും അല്ലാതേയും സംശയം പ്രകടിപ്പിച്ചിരുന്നു. 100 ദിവസം ഷോയില്‍ നിന്നതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.
പേളിയുടെ ശ്രീനിയുടേയും മൂന്നാം വിവാഹ വാര്‍ഷികമാണ്. മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികമാണ്. തങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് . ഒരു പുതിയ സ്ഥലത്താണ് ഇക്കുറി വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. ഇവരുടെ യാത്രയുടെ യാത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ ഇതും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്.സ്‌നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലുകളുമൊക്കെയായി ഞങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഞങ്ങള്‍ രണ്ടുപേര്‍ക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്.
താരങ്ങളുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. പതിവ് പോലെ ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടിണ്ട്. ഇനിയും സന്തോഷത്തോടെ ജീവിക്കാനാണ് ആരാധകര്‍ പറയുന്നത്. നില ബേബി വന്നതോടെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
