മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്,

പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്.സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, താരത്തിന്റെ വളകാപ്പും ബേബി ഷവർ പാർട്ടിയും എല്ലാം വളരെ ആഘോഷമായാണ് നടത്തിയത്, കാത്തിരിപ്പിനു പിന്നാലെ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് രാജകുമാരി എത്തിയിരിക്കുകയാണ്, മകളുടെ വിശേഷേങ്ങൾ പങ്കുവെച്ചും പേളി ഇപ്പോൾ എത്താറുണ്ട്, തന്റെ മകളുടെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ പേളിയുടെ മകൾക്ക് ഒരു പുതിയ പേരുകൂടി ആരാധകർ നൽകിയിരിക്കുകയാണ്, സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി,  എന്നാണ് പേളിയുടെ മകളെ കുറിച്ച് ആരാധകർ പറയുന്നത്