പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു,
വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്, ഇപ്പോൾ ഇരുവർക്കും ഒരു മകൾ ജനിച്ചിരിക്കുകയാണ്, നില എന്നാണ് മകളുടെ പേര്, മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്.
ശ്രീനിഷ് മേക്കപ്പ് ചെയ്തപ്പോള്‍ എന്നെഴുതിക്കൊണ്ട് ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത് താരം ഇപ്പോൾ, രാത്രി പത്തര മണിക്ക് ശ്രീനിഷ് പേളിയെ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. യൂട്യൂബിൽ സൈറ സിമിക്ക് ഭര്‍ത്താവ് സാം മേക്കപ്പ് ചെയ്ത് കൊടുക്കുന്ന വീഡിയോ കണ്ടപ്പോള്‍ മുതലാണ് തനിക്ക് പേളിക്ക് മേക്കപ്പ് ചെയ്തുകൊടുക്കാനുള്ള ആഗ്രഹം വന്നതെന്നാണ് വീഡിയോയിൽ ശ്രീനിഷ് പറഞ്ഞിരിക്കുന്നത്.എനിക്കിവിടെ എന്താണ് നടക്കുന്നതെന്ന് വലിയ ഐഡിയയില്ലെന്ന് വീഡിയോയ്ക്കിടയിൽ പേളി പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് കഴിയുമ്പോള്‍ കൊച്ചിന് എന്നെ മനസിലാകുമോ എന്നും പേളി ശ്രീനിഷിനോട് പറയുന്നതും വീഡിയോയിലുണ്ട്. അരമണിക്കൂറോളമാണ് ശ്രീനിഷിന്‍റെ ഈ മേക്കപ്പ് ടൂട്ടോറിയൽ.ഒടുവിൽ മേക്കപ്പ് പൂർത്തിയായി കഴിഞ്ഞ് കണ്ണാടിയിൽ നോക്കുന്ന പേളി ഞെട്ടിതരിച്ചിരിക്കുന്നതും ശേഷം മേക്കപ്പിൽ വന്ന അപാകതകള്‍ ശ്രീനിഷിന് പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം.
