Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇത്തരം ചോദ്യങ്ങള്‍ എനിക്കിഷ്ടമല്ല, തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. നിലപാടുകളും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും മിടുക്കിയാണ് പാര്‍വതി. ഇപ്പോഴിതാ തന്നെ ഇറിറ്റേറ്റ് ചെയ്യിക്കാറുള്ള ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

പാര്‍വതിയുടെ വാക്കുകള്‍- പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ട്.
താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ല, ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നത്. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ട്. അതെല്ലാവരും മാനിക്കണം. മാത്രമല്ല, നടിയെന്ന നിലയില്‍ പലരും എടീ എന്ന് വിളിക്കാറുണ്ട്, ഇതാണോ മലയാളി സംസ്‌കാരം. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത്തരത്തില്‍ വിളിക്കുന്നത്. പെണ്‍കുട്ടികളെയല്ല തിരുത്തേണ്ടത്, മറിച്ച് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ഇത്തരം അഭിസംബോധനകള്‍ക്ക് പ്രതികരി ക്കാറില്ല. എന്നാല്‍ എന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും.

Advertisement. Scroll to continue reading.

You May Also Like

Advertisement