‘മാലിക്’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം തനിക്കു വധഭീഷണി വരെ ഉണ്ടായി എന്ന് നടി പാർവതി കൃഷ്ണ പറയുന്നു. മാലിക് എന്ന ചിത്രം ഇറങ്ങി കഴിയുമ്പോൾ തനിക്കു ഇനിയും അങ്ങോട്ട് സിനിമകൾ കിട്ടും എന്ന പ്രതീക്ഷയിൽ ആയിരുന്നു താൻ എന്ന് നടി പറയുന്നു, മാലിക്  എന്ന ചിത്രം കോവിഡ് സമയത്തു  ഇറങ്ങിയതുകൊണ്ടു ചിത്രം ഓ ടി ടി യിൽ ആയിരുന്നു റിലീസ് ആയതു, ആ സംഭവം അറിഞ്ഞതോടെ എന്റെ പ്രതീക്ഷകൾ പോകാൻ തുടങ്ങി പാർവതി പറയുന്നു.

ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു മാലിക് എന്ന ചിത്രത്തിലെ തന്റെ അഭിനയം ഇനിയും തനിക്കു  സിനിമകളിലേക്കുള്ള ഒരു ചുവടുവെപ്പ് ആണെന്ന്, എന്നാൽ അത് ഓ ടി ടി യിൽ വന്നപ്പോൾ ഞാൻ ആകെ ഡൌൺ ആയിപോയി, എങ്കിലും സിനിമ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി, എന്നാൽ ഈ ചിത്രം കണ്ട ചിലർ ഭീഷണി മുഴക്കിയിരുന്നു.

ഒരു മുസ്‌ലിം കുടുംബത്തിലെ കഥ ആയിരുന്നല്ലോ, തിരുവനന്തപുരം ബേസ് ചെയ്യാതായിരുന്നു സിനിമ, ആ പരിസരത്തുള്ള ചിലർ എന്നെ ഭീഷണി മുഴക്കിയിരുന്നു, ഈ പരിസരത്തു കണ്ടാൽ വെട്ടികൊല്ലും എന്ന് വരെ പറഞ്ഞിരുന്നു. കാരണം ആ ചിത്രത്തിൽ ഫഹദിക്കയെ കൊല്ലുന്ന ഡോക്ടർ ആയാണ് ഞാൻ എത്തിയത് , എന്റെ കഥപാത്രം ആണ് അങ്ങനെ ചെയ്യുന്നത് അവർ അത് മനസിലാക്കാതെയാണ് ഭീഷണി മുഴക്കിയത്, എന്നാൽ ചിലർ പറഞ്ഞു അതിലെ ഡോക്ടർ ആയി വന്നത് ഞാൻ ആണെന്ന് അവർക്ക് മൻസ്‌ലയില്ല എന്ന്. എന്നാൽ ആ കഥാപാത്രം എനിക്  വലിയ വഴിത്തിരിവ് ആയിരുന്നു, ഇപ്പോൾ ബേസിലേട്ടൻ ചെയ്യുന്ന  കഠിന കടോരമി അണ്ഡകടാഹം ആണ് താൻ അഭിനയിക്കുന്ന പുതിയ ചിത്രം പാർവതി പറയുന്നു.