വീടിനു മുകളിൽ പണിത കെട്ടിടം റെഗുലറൈസ് ചെയ്യാൻ വേണ്ടി പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടതായി യുവതി. വ്ലോഗറും സംരംഭകയുമായ സരിതയാണ് എടത്തല പഞ്ചായത് ടെക്രട്ടറിക്കെതിരെ രംഗത്ത് വന്നത്.

മുപ്പതു ദിവസത്തിനുള്ളിൽ റെഗുലറൈസ് ചെയ്യണമെന്നും അല്ലാത്ത പക്ഷം കെട്ടിടം പൊളിച്ചു മാറ്റണം എന്നുമെന്നാണ് പഞ്ചായത്ത് അറിയിച്ചത് എന്നാണു സരിത പറയുന്നത്. മുപ്പത് ദിവസം സമയമുണ്ടല്ലോ എന്ന് കരുതി യുവതി ഇരുന്നു. പക്ഷെ പെട്ടെന്ന് പഞ്ചായത് സെക്രട്ടറി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സരിത പറയുന്നു. അല്ലെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചു മാറ്റുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായി സരിത പറയുന്നു. പഞ്ചായത് സെക്രട്ടറിയുടെ ഡ്രൈവറുടെ കൈവശഹം കൊടുക്കണമെന്ന് അറിയിച്ചതായും യുവതി പറയുന്നുണ്ട്. കെട്ടിടത്തിനാവശ്യമായ നിയമപരമായ കാര്യങ്ങൾ ഒക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് സെക്രട്ടറി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടത് . പഞ്ചായത്തു സെക്രട്ടറിക്കെതിരായ എല്ലാ തെളിവുകളും യുവതി കൈവശം ഉണ്ടെന്നും ഇവർ അവകാശ പ്പെടുന്നു.