Connect with us

സിനിമ വാർത്തകൾ

നടിമാർ വസ്ത്രം മാറുന്നതിന്റെ വീഡിയോ പ്രദർശിപ്പിച്ചു; സഹനടി അറസ്റ്റിൽ

Published

on

പ്രതികാരം പല വിധത്തിൽ ഉണ്ട്.. പക്ഷേ ഇങ്ങനെ ഒരു പ്രതികാരം ചെയ്യണമെങ്കിൽ കുറച്ചെങ്കിലും ഗഡ്സ് വേണം: അപാര തൊലിക്കുട്ടി എന്നു കൂടി ഈ ഗഡ്സിന് അർത്ഥമുണ്ട്.. സഹ പ്രവർത്തകർ വസ്ത്രം മാറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിക്കുവാൻ കഴിയുവോ സക്കീർ ഭായിക്ക് : കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാൻ നടിയായ ആയി ഖുശ്ബു.

സഹപ്രവർത്തകർ വസ്ത്രം മാറുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ച പാകിസ്ഥാനി നടിക്കെതിരെ കേസ്. ലാഹോറിലെ തിയേറ്റിലാണ് സഹനടിമാർ വസ്ത്രം മാറുന്നതിന്റെ വീഡിയോ സിനിമ-നാടക നടി ഖുശ്ബു തിയേറ്റർ ജീവനക്കാരന്റെ സഹായത്തോടെ ചിത്രീകരിച്ചത്. സഹതാരങ്ങളെ ഭീഷണിപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് ഇവർ വസ്ത്രം മാറുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്.

സഹനടിമാരുമായുള്ള തർക്കത്തെ തുടർന്ന് ഖുശ്ബുവിനെ നാടകത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടായിരുന്നു ഖുശ്ബു വീഡിയോ ചിത്രീകരിച്ചത്. വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിക്കാൻ തിയേറ്റർ ജീവനക്കാരനായ കാഷിഫ് ചാന് ഖുശ്ബു ഒരു ലക്ഷം രൂപ നൽകിയിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാടകത്തിന്റെ നിർമ്മാതാവ് പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ(എഫ്.ഐ.എ) സമീപിക്കുകയായിരുന്നു. ഖുശ്ബുവിനും കൂട്ടാളിയായ കാഷിഫ് ചാനുമെതിരെ എഫ്.ഐ.എ സൈബർ ക്രൈം വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ സ്ഥാപിച്ചതായി സമ്മതിച്ച ചാനെ അറസ്റ്റ് ചെയ്തതായി എഫ്.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. ഖുശ്ബുവിന് ഡിസംബർ 21 വരെ ജാമ്യം അനുവദിച്ചു.

സിനിമ വാർത്തകൾ

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’

Published

on

മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ.സ്വപ്നം സഫലമായ സന്തോഷം പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ. പഠിക്കാനാഗ്രഹിച്ച സ്ഥാപനത്തിൽ അതിഥിയായി എത്തിയ സന്തോഷമാണ് അനൂപ് മേനോൻ പങ്കുവയ്ക്കുന്നത്.

‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് ഒടുവിൽ അതിഥിയായി എത്തുമ്പോൾ…പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ‘- അനൂപ് മേനോൻ കുറിക്കുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക.

അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക

Continue Reading

Latest News

Trending