Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഇന്ത്യയുടെ ഹൃദയം കവർന്ന പാകിസ്ഥാൻ വ്‌ളോഗ്ഗർ

‘ഹിച്ച്ഹൈക്കിങ നൊമാർഡ്’ എന്ന പേരിൽ പ്രശസ്താനയായ മലയാളി വ്‌ളോഗ്ഗറായ മാഹീനെ നമുക് ഒക്കെ അറിയാം . ആരും ചെന്നെത്താൻ പോലും മടിക്കുന്ന ലോകത്തിന്റെ പല കോണിലേക്കും യാതൊരു മടിയും കൂടാതെ കടന്നു ചെല്ലുന്ന മാഹീന്റെ വിഡിയോകൾക്ക് പതിനായിരക്കണക്കിന് കാഴ്ചക്കാരും ഉണ്ട് . ഇതുപോലെ തന്നെ ഇന്ത്യയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഒരു പാകിസ്ഥാൻ വ്‌ളോഗ്ഗർ . അബ്രാർ ഹസ്സൻ എന്ന വ്ലോഗ്ഗർ ആണ് ഇപ്പോൾ തന്റെ ഇന്ത്യ പര്യടനം പൂർത്തിയാക്കിയിരിക്കുന്നത് .

30 ദിവസം കൊണ്ട് തന്റെ ബി എം ഡബ്ള്യു ട്രയൽ ബൈക്കിൽ ഇദ്ദേഹം തന്റെ ഇന്ത്യ പര്യടനം എന്ന സ്വപ്നം പൂർത്തിയാക്കി . ഇതിനോടകം 7000 കിലോമീറ്റർ ഇദ്ദേഹം പൂർത്തിയാക്കി . ഇന്ത്യ -പാക് ബന്ധം അത്ര ഊഷമളം അല്ലെങ്കിലും ഇന്ത്യയിൽ പലയിടങ്ങളിലും ഹസ്സന് നല്ല സ്വീകരണം തന്നെയായിരുന്നു ലഭിച്ചത് . അല്ലെങ്കിലും പണ്ട് മുതലേ നല്ല മനസ്സുമായി എത്തുന്നവരെ ഇന്ത്യക്കാർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടല്ലേയുള്ളു . പലരും ഇദ്ദേഹത്തിന്റെ കൂടെ യാത്രയിൽ പങ്കുചേർന്നതായും അവരെല്ലാം തന്നെ ഹസ്സനെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചതായും ഇദ്ദേഹം പറയുന്നു . ദില്ലി, ഹരിയാന , രാജസ്ഥാൻ , കേരളം , മുംബൈ ഇവിടെയൊക്കെ യാത്ര ചെയ്തതിന്റെ ചിത്രങ്ങളും ഒക്കെ ഇദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട് .

കൂടാതെ കേരളത്തിൽ ആലപ്പുഴയിൽ എത്തിയപ്പോൾ മുണ്ടും ഉടുത്ത് ആലപ്പുഴ കായലിലേക്ക് നോക്കി നിൽക്കുന്ന ചിത്രങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട് . കേരളത്തെ ദൊഇവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു കരണമുണ്ടെന്നും കേരളത്തിലെ കായലുകൾ കാണേണ്ട കാഴ്ച ആണെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു . wildlens by Abrar എന്ന യു ട്യൂബ് ചാനലിൽ ഇദ്ദേഹത്തിന്റെ യാത്ര വീഡിയോകളുടെ പൂർണരൂപം ലഭ്യമാണ് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് വിശ്വ സുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്.ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്...

Advertisement