വർഷങ്ങൾക്ക് മുമ്പ് രാജാധിരാജാ എന്ന സിനിമ കാണാൻ പോയപ്പോൾ ആൾകൂട്ടത്തിൽ നിന്ന് കേട്ട ഒരു കമന്റിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ പദ്മകുമാർ രംഗത്തു എത്തുന്നത്, ഇപ്പോൾ നടനെ പ്രശംസിച്ചുകൊണ്ടു സംവിധായകൻ പദ്മകുമാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പത്തല്ല മുപ്പതു കൊല്ലം കഴിഞ്ഞാലും മമ്മൂട്ടിയുടെ എനർജി ഇങ്ങനെ തന്നെ ഉണ്ടകും, എന്ന് പറഞ്ഞുകൊണ്ടാണ് പദ്മകുമാർ എത്തുന്നത്,

2014ല്‍ ആണ് ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കമന്റ്, ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി,പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കണ്ട. പിന്നെ നല്ല അച്ഛന്‍, അപ്പൂപ്പന്‍ റോളുകളൊക്കെ ചെയ്യാം.അതു കഴിഞ്ഞ് 10 വര്‍ഷമായി.

ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ‘ടര്‍ബോ’ കണ്ടിറങ്ങുമ്പോള്‍ കേട്ടു മറ്റൊരു കമന്റ്, ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനര്‍ജി, ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ടര്‍ബോ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി,പത്തല്ലാ സുഹൃത്തു ഇനിയും മുപ്പതു കൊല്ലം ആയാലും ഇതേ മമ്മൂട്ടി ഇതിലേറെ എനര്‍ജിയോടെ ഇവിടെ ഉണ്ടായാലും അദ്ഭുതമില്ല,അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്, നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ Action രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മുക്കയേ ഉള്ളു