Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൂരജിന് പകരം ദേവയാകാൻ പോകുന്നത് ശ്രീനിഷ് അല്ല, പകരം മറ്റൊരു താരം!

padatha painkili next hero

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ദേവയെ പാടാത്ത പൈങ്കിളിയില്‍ അവതരിപ്പിക്കുന്നത് സൂരജാണ്. അഭിനയ ജീവിതത്തില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് പാടാത്ത പൈങ്കിളിയിലേതെന്ന് സൂരജ് പറഞ്ഞിരുന്നു. സ്‌ക്രീനില്‍ മുഖം കാണിക്കാനും അഭിനയിക്കാനുമൊക്കെ നേരത്തെയും അവസരം ലഭിച്ചിരുന്നു. പല കാരണങ്ങളാല്‍ അത് കൃത്യമായി വിനിയോഗിക്കാനായിരുന്നില്ല. പാടാത്ത പൈങ്കിളിയാണ് ജീവിതവും കരിയറുമെല്ലാം മാറ്റിമറിച്ചത്. ഇങ്ങനെയൊക്കെയായിരുന്നു മുന്‍പ് സൂരജ് പറഞ്ഞത്. പരമ്പരയില്‍ നിന്നും സൂരജ് അപ്രത്യക്ഷമായതിന്റെ ആശങ്കയിലാണ് ആരാധകര്‍.ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് മാറിയതെന്നാണ് സീരിയൽ അധികൃതർ പറയുന്നത്. സൂരജിന്റെ പിൻമാറ്റത്തോടൊപ്പം തന്നെ ഇനി ദേവയായി എത്തുന്ന ന‍ടനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.

ശ്രീനിഷ് ആണ് സൂരജിന് പകരം ഇനി പാടാത്ത പൈങ്കിളിയിൽ ദേവയായി എത്താൻ പോകുന്നത് എന്ന തരത്തിലെ വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. കാരണം ശ്രീനീഷ് അഭിനയിച്ചിരുന്നു സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടി അവസാനിച്ചിരുന്നു. മാത്രവും അല്ല, ഇപ്പോൾ പരമ്പരകളിൽ റൊമാന്റിക് ഹീറോ എന്നാണ് ശ്രീനിഷിനെ അറിയപ്പെടുന്നതും. എന്നാൽ ഈ വാർത്ത ശരിവെക്കുന്ന വിധത്തിൽ ഒരു മറുപടിയും സീരിയലിന്റെ അണിയറ പ്രവർത്തകരുടെയോ ശ്രീനിഷിന്റെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ മറ്റൊരു തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. പാടാത്ത പൈങ്കിളിയിൽ ദേവയായി എത്തുന്നത് ശ്രീനിഷ് അല്ല എന്നും മറ്റൊരു പുതുമുഖ താരം ആണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ എത്രമാത്രം ശരി ഉണ്ടെന്നും വരും ദിവസങ്ങളിൽ പരമ്പര കണ്ടാൽ മാത്രമേ അറിയൂ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

‘പാടത്ത പൈങ്കിളി’ എന്ന സീരിയലിൽ ദേവ എന്ന കഥാപാത്രത്തെ ചെയ്യ്തു കൊണ്ട് അഭിനയ രംഗത്തു എത്തിയ നടൻ ആണ് സൂരജ് സൺ, ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം ,...

സീരിയൽ വാർത്തകൾ

പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വെള്ളിത്തിരയിൽ എത്തിയ നടൻ ആണ് സൂരജ് സൺ. എന്നാൽ സീരിയൽ പൂര്ണമാകുന്നതിനു മുൻപ് തന്നെ നടൻ ഇതിൽ നിന്നും പിന്മാറിയത്...

സിനിമ വാർത്തകൾ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീന്‍ സജീവമായ ഇവര്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. സീസണ്‍ ഒന്നിലായിരുന്നു...

സിനിമ വാർത്തകൾ

കഴിഞ്ഞ കുറച്ചു നാളുകളായി സൂരജിനോട് ആരാധകർ ചോദിക്കുന്നൊരു ചോദ്യമുണ്ട്. പാടാത്ത പൈങ്കിളിയിൽനിന്നും എന്തിന് പോയി?. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്. കുറച്ചു നാളുകളായി...

Advertisement