മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് ദേവ. പാടാത്ത പൈങ്കിളിയില്‍ ദേവയെ അവതരിപ്പിക്കുന്നത് സൂരജാണ്. അഭിനയ ജീവിതത്തില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് പാടാത്ത പൈങ്കിളിയിലേതെന്ന് സൂരജ് പറഞ്ഞിരുന്നു. സ്‌ക്രീനില്‍ മുഖം കാണിക്കാനും അഭിനയിക്കാനുമൊക്കെ നേരത്തെയും അവസരം ലഭിച്ചിരുന്നു. പല കാരണങ്ങളാല്‍ അത് കൃത്യമായി വിനിയോഗിക്കാനായിരുന്നില്ല. പാടാത്ത പൈങ്കിളിയാണ് ജീവിതവും കരിയറുമെല്ലാം മാറ്റിമറിച്ചത്. ഇങ്ങനെയൊക്കെയായിരുന്നു മുന്‍പ് സൂരജ് പറഞ്ഞത്. പരമ്പരയില്‍ നിന്നും സൂരജ് അപ്രത്യക്ഷമായതിന്റെ ആശങ്കയിലാണ് ആരാധകര്‍.ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് മാറിയതെന്നാണ് സീരിയൽ അധികൃതർ പറയുന്നത്. സൂരജിന്റെ പിൻമാറ്റത്തോടൊപ്പം തന്നെ ഇനി ദേവയായി എത്തുന്ന ന‍ടനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.

എന്നാൽ നടൻ ദേവിക്ക് പകരം പരമ്പരയിൽ ഇനി എത്തുന്നത്  ശ്രീനീഷ് ആണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു, കാരണം ശ്രീനീഷ് അഭിനയിച്ചിരുന്നു സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടി അവസാനിച്ചിരിക്കുകയാണ്.നടന്റെ പേര് ഉയരുമ്പോൾ മറ്റു ചിലർ ഈ സാധ്യത തള്ളിയിരിക്കുകയാണ്. പെട്ടെന്ന് ഈ കഥപാത്രത്തിലേയ്ക്ക് മറ്റൊരാളെ കൊണ്ട് വരില്ലെന്നാണ് മറ്റുചിലർ പറയുന്നത്.

കാരണം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സീരിയൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സൂരജിന് പകരം ഒരു പുതുമുഖത്തെയായിരിക്കും കൊണ്ട് വരുകയെന്നും ആരാധകർ പറയുന്നു. എന്നാൽ ഇതു സംബന്ധമായ ഒരു അറിയിപ്പും ഇത് വരെ സീരിയൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം താൻ പരമ്പരയിൽ നിന്നും പിന്മാറാനുള്ള കാരണം താരം പറഞ്ഞിരുന്നു, തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് നൽകിയ കമന്റിലൂടെയാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.