പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയിൽ ദേവയും കണ്മണിയും ആണ് പ്രധാന ആകർഷണം. ദേവയായി ഇത് വരെ എത്തിയിരുന്നത് കണ്ണൂരുകാരൻ സൂരജ് സൺ ആണ്. എന്നാൽ ഇടക്ക് വച്ച് ദേവയിൽ നിന്നും താരം പിന്മാറിയതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പിന്മാറിയതിനുള്ള കാരണവും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ദേവയെ സ്വീകരിച്ച് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം അൽപ്പം നിരാശ ഉണ്ടായിരുന്നു എങ്കിലും പഴയ ദേവയുമായുള്ള സാമ്യം കൊണ്ടാകണം അഭിനന്ദങ്ങളുമായി ആരാധകരും രംഗത്ത് എത്തിയത്

ഇപ്പോള്‍ പുതിയ താരത്തെ കണ്മണി തന്നെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. മാത്രമല്ല ഇവിടെ സൂരജിനെ നമ്മളാരും ഫോഴ്സ് ചെയ്ത് മാറ്റിയതല്ലെന്നും താരം പറയുന്നു. ഇപ്പോള്‍ വന്ന ദേവക്ക് നേരത്തെ കൊടുത്ത സപ്പോര്‍ട്ട് കൊടുക്കണും, കാഞ്ഞങ്ങാടുകാരനാണ് ലക്ജിത്ത് സൈന. ലക്കിയെന്നാണ് എല്ലാവരും വിളിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയമോഹവുമായി ഇറങ്ങിപ്പുറപ്പെട്ടതാണ്. പല കാരണങ്ങളാല്‍ സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. താരം വ്യക്തമാക്കി.അതേസമയം ലക്ജിത്ത് പറഞ്ഞത് ഇങ്ങനെ… തന്റെ ജോലി അഭിനയം ആണ്. സിനിമയിലായാലും സീരിയലില്‍ ആയാലും അത് താന്‍ ചെയ്തിരിക്കും. ഒരുപാട് സ്വപ്‌നവും മോഹങ്ങളുമായി നടക്കുന്ന ഒര സാധാരണക്കാരനാണ് ഞാന്‍ എന്നും താരം വ്യക്തമാക്കി.