ഫഹദ് ഫാസിൽ നായകൻ ആകുന്ന സൂപ്പർഹിറ്റ് ചിത്രം ‘പാച്ചുവും അത്ഭുത വിളക്കും’ചിത്രത്തിന്റെ ടീസർ ഇപ്പോൾ കൂടുതൽ പ്രേക്ഷക ശ്രെധ നേടുകയാണ്, ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ നൽകുന്ന ഒരു സൂചന എന്ന് പറയുന്നത് ഒരു മുഴുനീള കോമഡി ആണ് എന്നാണ്. ചിത്രത്തിൽ ഫഹദ് ഒരു ശ്രെധേയമായ  ഒരു കഥാപാത്രമായിട്ടാണ് എത്തുന്നത്.

ഫഹദിനെ കൂടാതെ  ഇന്നസെന്റ്, നന്ദു, ഇന്ദ്രൻസ്  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്.സത്യന്‍ അന്തിക്കാടിനൊപ്പം അസോസിയേറ്റ് ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശരണ്‍ വേലായുധന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും എറണാകുളവുമാണ്,ടീസർ കണ്ടു പ്രേക്ഷകർ പറയുന്നു ചിത്രം ഒരു  സൂപ്പർകോമഡി ഹിറ്റ് തന്നെയാണ് എന്ന്.