പാ രഞ്ജിത്ത് സംവിധാനം ചെയിത ഏറ്റവും പുതിയ വിക്രം ചിത്രമാണ്  ‘തങ്കലാൻ’. പൊന്നിയിൻ സെൽവന് ശേഷം വിക്രം നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് തങ്കലാൻ.ചിത്രത്തിനായി  ആരാധകർ കാത്തിരിക്കുകയാണ്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.

19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ഉൾപ്പെടുത്തിയാണ്  ചിത്രം ഒരുങ്ങുന്നത്. നടി പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ്  തങ്കലാൻ.എന്നാൽ ഇപ്പോൾ ഇതാ വിക്രം ചിത്രത്തിന്റെ  പോസ്റ്റർ പുറത്തു വിട്ടു സംവിധാകന്  അറിയിച്ചിരിക്കുകയാണ്. പോസ്റ്റർ  ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ അർധകർ ഏറ്റെടുത്തുകഴിഞ്ഞു.കല  സംവിധാനം ചെയുന്നത്  എസ് എസ് മൂർത്തിയാണ്.