Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഓസ്‌ലറിൽ മമ്മൂട്ടിയെത്തുമോ ? മറുപടിയുമായി ജയറാം

അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്   ‘അബ്രഹാം ഓസ്‍ലർ’. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. ക്രൈം ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രം ആകും ജയറാമിന്റേത് എന്നാണ് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ ജയറാമിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ശിവരാജ് കുമാർ നായകനായി എത്തിയ ​ഗോസ്റ്റിന്റെ പ്രൊമോഷനിടെ ആയിരുന്നു ജയറാം ഓസ്‍ലറിനെ കുറിച്ച് സംസാരിച്ചത്. “നമുക്ക് തന്നെ സംതൃപ്തി നൽകുന്ന സിനിമകൾ ചെയ്യാൻ വേണ്ടി കുറേ നാളായി കാത്തിരിക്കുക ആയിരുന്നു. ആ സമയത്താണ് മിഥുൻ വന്ന് എന്നോട് ഓസ്‍ലറിന്റെ കഥ പറയുന്നത്. അപ്പോൾ തന്നെ സിനിമയിൽ രണ്ട് ​ഗെറ്റപ്പ് വേണമെന്ന് അവൻ പറഞ്ഞിരുന്നു. കുറച്ച് വയറൊക്കെ വച്ച് ഏജ്ഡ് ആയിട്ടുള്ള കഥാപാത്രമാണ് ഒന്നെന്ന് പറഞ്ഞു. മമ്മൂക്ക ചിത്രത്തിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഞാൻ ഇപ്പോൾ മറുപടി പറയുന്നില്ല. കാരണം ആ ഒരു സസ്പെൻസ് കളയാൻ ഞാൻ ഉദ്യേശിക്കുന്നില്ല”, എന്നായിരുന്നു ജയറാമിന്റെ മറുപടി. മമ്മൂട്ടി ഓസ്‍ലറിൽ ഉണ്ടെങ്കിൽ ഗംഭീരം ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പതിനഞ്ച് മിനിറ്റോളം ദൈർഘ്യം മമ്മൂട്ടിയുടെ വേഷത്തിന് ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, സിനിമ ക്രിസ്മസ് റിലീസ് ആയി ഡിസംബറിൽ തിയറ്ററുകളിൽ എത്തും.  വ്യത്യസ്തമായ ലൂക്കിലാണ് ജയറാം ‘അബ്രഹാം ഓസ്ലറി’ൽ എത്തുന്നത്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ ജയറാമിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്കന്റ് ലുക്ക് പോസ്റ്ററിൽ ആൾക്കൂട്ടത്തിനും പോലീസുകാർക്കും ഇടയിലൂടെ നടന്നു വരുന്ന ജയറാമിനെയാണ് കണ്ടത്. കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. എബ്രഹാം ഓസ്‌ലർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‍ലര്‍.

അത്ദു കൊണ്ട്രൂ തന്നെ ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാവും ചിത്രം പുരോഗമിക്കുക.  ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിർവ​ഹിച്ചിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലാണ് ജയറാം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അതിന് ശേഷം മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ ഭാഗമായിട്ടുണ്ട്. അതേസമയം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ എന്ന ലീഗല്‍ ക്രൈം ത്രില്ലറാണ് മിഥുന്റെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മിഥുനാണ്. കൂടാതെ വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടിചിത്രം ട്യൂബോയുടെ കതയുംമിഥുൻ മൗൽ തോമസിന്റേതാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...

Advertisement