മലയാളിപ്രേക്ഷകർക്കു പ്രിയങ്കരനായ നടൻ ആണ് സണ്ണി വെയിൻ. താരം ദേഷ്യപ്പെട്ടു സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ശബ്‌ദരേഖ പുറത്തു വന്നതോട് ഒരുപാടു വിമർശനങ്ങൾ താരത്തിനെ നേരിടേണ്ടി വന്നു. ഇപ്പോൾ താരം ആ സംഭവത്തെകുറിച്ചു തുറന്നു പറയുകയാണ്. ബിഹൈൻ വുഡ്സിനു നൽകിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ..
ഫോണിൽ മെസ്സേജ് കണ്ടാൽ അധികം നോക്കത്താ ആളാണ് ഞാൻ. എവിടെങ്കിലും നമ്പർ തപ്പിയെടുത്തു ചിലർ വിളിക്കും ഞാൻ വിചാരിക്കും നമ്മളോടുള്ള സ്നേഹം കൊണ്ടാണല്ലോ ഇങ്ങനെ ചെയ്യുന്നത് എന്ന്. ചിലപ്പോൾ ഞാൻ തിരിച്ചു ആ മെസ്സേജുകൾക്ക് റീപ്ലേ കൊടുക്കും.ചിലർ എന്താ മറുപടി ആയിക്കാത്തെ എന്നു ചോദിക്കാറുണ്ട്. അവരോടു ചിലപ്പോൾ തിരക്കാണ് എന്ന് പറയാറും ഉണ്ട് താരം പറഞ്ഞു.
അന്ന് ഞാന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ജാഡയാണോടാ തനിക്ക്എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു- സണ്ണി വെയിന്‍ പറഞ്ഞു.
