95 -൦ മത് ഓസ്കാർ അവാർഡിൽ തിളങ്ങി  ആർ ആർ ആർ ചിത്രത്തിലെ നാട്ടു, നാട്ടു എന്ന ഗാനം, ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ് ഈ ഗാനം. ഈ  അവാർഡ് ഏറ്റുവാങ്ങിയിരിക്കുന്നത് കീരവാണിയും, ചന്ദ്രബോസും. ഒറിജിനാലിറ്റി നിറഞ്ഞ സോങ് വിഭാഗത്തിൽ ആണ് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കീരവാണിയും, രചന ചന്ദ്ര ബോസ് ആണ്.

ആദ്യ ഓസ്കാർ അവാർഡ് നേടിയത് എ ആർ റഹുമാൻ ആയിരുന്നു,അതിനു ശേഷമുള്ള ആദ്യ മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് ഇന്ത്യക്ക് ലഭിക്കുന്നത്. ശരിക്കും ഇത് ഇന്ത്യയുടെ അഭിമാന നിമിഷം എന്ന് തന്നെ പറയാം. മിറ്റ്സ്‌കി, ഡേവിഡ് ബൈര്‍ണ്‍ എന്നിവരുടെ ‘ദിസ് ഈസ് ലൈഫ് , റിഹാന, ടെംസ് എന്നിവര്‍ ആലപിച്ച ,ലിഫ്റ്റ് മി അപ്പ്, ലേഡി ഗാഗയുടെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ് , ഡയാന വാരന്റെ   അപ്ലോസ്എന്നിവയായിരുന്നു നാമനിര്‍ദേശത്തിലുള്ള മറ്റു ഗാനങ്ങള്‍

ഇന്ത്യക്ക് ഈ പ്രാവശ്യം ഇരട്ട തിളക്കം ആണ്. ‘ദി എലിഫന്റ് വിസ്പറേഴ്സ്‌ , എന്ന ടെലിഫിലിമിനെ ആണ് ഈ പ്രാവശ്യം ഓസ്കാർ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ക്രിട്ടിക്സ് അവാർഡ് മേഖലയിലും നാട്ടു നാട്ടു എന്ന ഗാനവും, ആർ ആർ ആർ മൂവിയും നേടിയിരുന്നു. ആർ ആർ ആർ എന്ന ചിത്രത്തിൽ ജൂനിയർ എൻ  ഡി ആറൂം, രാംചരണും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. രാജ് മൗലി ആയിരുന്നു ചിത്രം സംവിധാനം ചെയ്യ്തത്.