ഗോവിന്ദ് പദ്‌മസൂര്യ നടനും, അവതാരകനുമായ പ്രേഷകരുടെ മനസിൽ ഇടം നേടിയ താരം ആണ്. ഇപ്പോൾ താരം മലയാളത്തിൽ നിന്നും തെലുങ്ക് സിനിമകളിൽ വരെ എത്തിനിൽക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും, കരിയറിനെ കുറിച്ചുമെല്ലാം താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ … തന്റെ വിവാഹത്തെ കുറിച്ച് എല്ലവരും ചോദിക്കാറുണ്ട് എന്നാൽ വിവാഹം ഒരു ആവശ്യമായി തോന്നുന്നില്ല. വിവാഹത്തെ കുറിച്ച് എല്ലവരെയും കൊണ്ട് ചോദിപ്പിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം ഞാൻ ഇപ്പോൾ ഹാപ്പിയാണ് തത്കാലം ഇപ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല. ഏതെങ്കിലും ഒരു സമയത്തു എന്നെ പോലെയുള്ള ഒരാളിനെ കണ്ടുമുട്ടിക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം എന്ന് താരം പറയുന്നു.

എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നത് മുതല്‍ ആളുകള്‍ തന്റെ കല്യാണം സോഷ്യല്‍ മീഡിയ വഴി നടത്തുന്നുണ്ടെന്നും കല്യാണം കഴിച്ചാലും ഗോസിപ്പുകള്‍ വരുമോ എന്നതാണ് പേടി.ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയണ്

ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം. തന്റെ പേരിലുള്ള ഗോസിപ്പുകള്‍ താന്‍ ഒത്തിരി ആസ്വദിക്കുന്നുണ്ട്. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ വരുന്നിടത്ത് വെച്ച് കാണാംഎന്ന് താരം പറയുന്നു.