കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗത്തിലെ  ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് പ്രസാദ് ഇപ്പോൾ തന്റെ മനസു തുറന്നു പറഞ്ഞ  വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ശരിക്കും പറഞ്ഞാൽ മൗനരാഗം സീരിയലിൽ ഒരു വട്ടുകേസ് പോലെയാണ് താൻ പെരുമാറുന്നത് എന്നാൽ ആ വേഷം തന്റെ കരിയർ തന്നെ മാറ്റി മറിച്ചുയെന്നു കാർത്തിക് പറയുന്നു, വീട്ടിൽ തന്റെ മകൾ ചോദിക്കുന്നത് അച്ഛൻ എന്തിനാണ് ഇങ്ങനെത്തെ  വേഷം ചെയ്യുന്നത് എന്നാണ്, കാരണം അവളുടെ സ്കൂളിലെ കുട്ടികൾ പറയുമെന്ന് നിന്റെ അച്ഛൻ എന്തിനാണ് ഇങ്ങനത്തെ മണ്ടൻ വേഷങ്ങൾ ചെയ്യുന്നതെന്ന്.

എന്നാൽ ഇപ്പോൾ അവളുടെ അഭിപ്രയങ്ങൾ മാറി, ഭാര്യക്കും എന്റെ ഈ കഥാപാത്രം വളരെ ഇഷ്ട്ടം ആണ്, അതുപോലെ എന്റെ അമ്മക്കും, എന്നാൽ അച്ഛനെ പ്രത്യകിച്ചു  ഒരു അഭിപ്രയം ഇല്ല. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സീരിയലിൽ എത്തിയതാണ് എന്നാൽ തന്റെ മൗന രാഗത്തിലെ ബൈജു എന്ന  താൻ ഒരു  നടൻ എന്ന നിലയിൽ എത്തിച്ചത്, ആ സീരിയലിൽ  ആകെ മൂന്ന് ദിവസത്തേക്കാണ് എത്തിയത്,

യെന്നാൽ എന്റെ അഭിനയം  കണ്ടു അവർ പറഞ്ഞു ഇനിയും അടുത്ത ഷെഡ്യുളിലും എത്തണം എന്ന് അതെന്റെ ഈശ്വരാധീനം. എനിക്ക് വിക്കുണ്ട്. ഇപ്പോഴുമുണ്ട്. ഞാനതിനെ ഓവര്‍ക്കം ചെയ്യാന്‍ പഠിച്ചതാണ്. ചില അക്ഷരങ്ങള്‍ കിട്ടില്ല. പെട്ടെന്ന് ഒരാള്‍ സമയം ചോദിക്കുകയാണെങ്കില്‍ പന്ത്രണ്ട് എന്നൊന്നും പറയാന്‍ കിട്ടില്ല. പ, ഇ ഒന്നും കിട്ടില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ഒന്ന് താത്തിയിട്ടാണ് പറയുന്നത്. ഡബ്ബ് ചെയ്യുമ്പോള്‍ മാനേജ് ചെയ്യും  കാർത്തിക് പ്രസാദ് പറയുന്നു.