ആഗ്രഹങ്ങൾ നമ്മുക്ക് ഒരുപാടാണ്.എന്നാൽ അതിൽ ഏതെങ്കിലും ഒന്ന് സാധിച്ചാൽ നമ്മുക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്ദോഷം ആയിരിക്കും.ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖമായി ജീവിക്കുന്ന ഷിജിലയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താൻ ഏറെ ആരാധിക്കുന്ന ലാലേട്ടനെ ഒരു നോക്ക് കാണണമെന്ന്.ഒടുവിൽ ഷിജിലയുടെ ആഗ്രഹം സാധിച്ചിരിക്കുകയാണ്.ഒടുവിൽ ഷിജിലയ്ക് സ്നേഹമായി എത്തിയിരിക്കുകയാണ് ലാലേട്ടൻ.കോഴിക്കോട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളാണ് ഷിജിലയുടെ ആഗ്രഹം യാഥാർത്ഥമാക്കി കൊടുത്തത്.ജീവിതത്തിലെ മോഹരമായ നിമിഷമാണ് ലാലേട്ടനോടൊപ്പം ചിലവഴിച്ചത് എന്ന് ഷിജില ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.ഷിജില പങ്കുവെച്ച കുറിപ്പ് എങ്ങനെ ആയിരുന്നു.

 

“സ്വപ്നം പോലെ ഒരുദിവസം ആയിരുന്നു ഇന്നലെ.ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്.എന്റ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റ്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു.എൻ്റെ ഏറ്റവും വലിയ ആഗ്രഹം എത്രയോ കാലത്തേ പരിശ്രെമം എല്ലാറ്റിനും ഇന്നലെ ഫലമുണ്ടായി.കണ്ണുനിറയെ കണ്ടു ഞാൻ എന്താ ലാലേട്ടനെ.ചേർത്തുപിടിച്ചു എന്ന ഏട്ടന്റെ കൈകൾ.കുറെ വിശേഷങ്ങൾ എന്നതാ ചോദിച്ചു,മനസ്സ് നിറയെ സ്നേഹം തന്നു.ഇനിയുള്ള കലമത്രയും ജീവിക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി.നന്ദി പറയാനുള്ളത് സർവേശോരനോടാണ്.ലാലേട്ടനെ കാണാൻ എന്നേ സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് കുറിപ്പ് ചുരുക്കുകയാണ്.”

 

ജീവിതാവസ്ഥയിൽ തളരാതെ കോഴിക്കോട് മാങ്കാവ് ജങ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജില ജീവിക്കുന്നത്.ആഗ്രഹങ്ങൾ മനസ്സിൽ വെയ്ക്കാതെ തുറന്നു പറയു നമ്മുടെ ആഗ്രഹവും ഒരു ദിവസം സാധ്യമാകും.