യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ജാമ്യം   അനുവദിച്ച് ഉത്തരവിട്ടത്, ജസ്റ്റിസ് എ നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു.  നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചു. ഹർജി വിശദമായ വാദത്തിനായി ജൂൺ 6 ലേക്ക് മാറ്റി

ഹർജി വിശദമായ വാദത്തിനായി ജൂൺ 6 ലേക്ക് മാറ്റി. സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്, നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളി വെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു

കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. അതുകൊണ്ടാണ് നെടുമ്പാശ്ശേരി പൊലീസിന് പരാതി കൈമാറിയത്.  അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതെന്നുമാണ് ഒമർ ലലു പറഞ്ഞത്,