‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലൂടെ  സംവിധാന രംഗത്തു അരങ്ങേറ്റം കുറിച്ച സവിധായകൻ  ആണ് ഒമർ ലുലു.പിന്നീട് ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക, പവർ സ്റ്റാർ  എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യ്തുകൊണ്ട്  രംഗത്തു എത്തിയിരുന്നു. ഇപ്പോൾ ഒരു വ്യാജ പോസ്റ്റിന്റെ പേരിൽ അദ്ദേഹം വിമർശനവുമായി എത്തിയായിരിക്കുകയാണ്. നടൻ സൗബിൻ ഷഹീറിനെ ചീത്ത വിളിക്കുന്ന രീതീയിൽ തന്റെ പേരിൽ പ്രചരിക്കുന്ന തരത്തിലുള്ള  ഫേസ്ബുക് സ്‌ക്രീൻ ഷൂട്ട് വ്യാജം ആണെന്നും ഒമർ ലുലു പറയുന്നു.


താൻ ഇതുവരെയും അങ്ങനെ ഒരു പോസ്റ്റ് പങ്കു വെച്ചിട്ടില്ല. ചില സുഹൃത്തുക്കൾ തനിക്കു കഴിഞ്ഞ ദിവസം അയച്ചു തന്നതിന് ശേഷമാണ് ഇങ്ങനെ ഒരു പോസ്റ്റ് പോലും അറിയുന്നത് ഒമർ ലുലു പറയുന്നു. സംവിധായകന്റെ വാക്കുകൾ …കഴിഞ്ഞ ദിവസം മുതൽ ചില സുഹൃത്തുക്കൾ എനിക്ക് സ്ക്രീൻ ഷൂട്ട് ചെയ്യ്തു അയിച്ചു തന്നിട്ട് ചോദിച്ചു ഇതിന്റെ സത്യാവസ്ഥ എന്താണ്. അപ്പോളാണ് ഞാൻ അറിയുന്നതുപോലും സൗബിൻ ഷഹീറിനെ ചീത്ത വിളിച്ച പോസ്റ്റിന്റെ കാര്യം പോലും അറിയുന്നത്.

എന്റെ ഫേസ് ബുക്ക് പേജെ നാലുപേരാണ് കൈയകാര്യം ചെയ്യുന്നുത്. അവർ ആരെങ്കിലും അങ്ങനെ ചെയ്യ്‌തോ എന്ന് എനിക്കറിയില്ല, ഞാൻ സത്യത്തിൽ ഇതൊന്നും അറിഞ്ഞ സംഭവം അല്ല, ഇത് ആരോ സ്ക്രീൻ ഷൂട്ട് ചെയ്യ്തു ആയിക്കുന്നതാണോ എന്ന് എനിക്ക് ബലമായി സംശയം ഉണ്ട് .മനപൂർവം ഇത് ആരോ ചെയ്‌യുന്നതാണ് ഒമർ ലുലു പറയുന്നു.  ബാബു ആന്റണി നായകനായ പവർ സ്റ്റാർ ആണ് ഒമർ ലുലു സംവിധാനം അവസാന ചിത്രം.