മലയാള സിനിമയിൽ ഒരു സമയത്തു നിറഞ്ഞു നിന്ന നടൻ ആയിരുന്നു സുകുമാരൻ. നടനായും, വില്ലൻ ആയും നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരുപാടു നല്ല ചിത്രങ്ങൾ മലയാള സിനിമക്കു നൽകിയിട്ടാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹം ആഗ്രെഹിച്ചതുപോലെ തന്നെ മക്കൾക്കും സിനിമയിൽ ഉയരങ്ങൾ കീഴടക്കൻ കഴിഞ്ഞു. ഇന്ന് ഏറെ ആരാധക രുള്ള ഒരു താരകുടുമബം ആണ് മല്ലിക സുകുമാരന്റെ. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ മക്കളുടെ ഈ വളർച്ച കണ്ടു സന്തോഷിക്കുമായിരുന്നു. എപ്പോളും മല്ലിക തനറെ ഭർത്താവിനെ കുറിച്ച് മക്കളെയും,മരുമക്കളെയും കുറിച്ച് സംസാരിക്കാറുണ്ട്. കൂടാതെ മമ്മൂട്ടിയെയും ,മോഹൻലാലിനെയും അടുത്തറിയുന്ന ഒരു താരകുടുംബം ആണ് മല്ലികയുടെ. കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്.
സുകുമാരനും ,മമ്മൂട്ടിയും തമ്മിൽ നല്ല ആത്മബന്ധം ആയിരുന്നു. പടയോട്ടം എന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തെ തേടിഎത്തിയത് സുകുമാരനെയാണ് എന്നാൽ ആ വേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആണ് മമ്മൂട്ടിയിൽ എത്തിച്ചേർന്നത്എന്ന് മല്ലിക പറയുന്നു. അവർ തമ്മിൽ അത്ര നല്ല അടുപ്പം ആയിരുന്നു. പടയോട്ടം എന്ന ചിത്രത്തിന്റെ നിർമാണം നവോദയാപ്പച്ചൻ ആയിരുന്നു.വലിയ താരനിര അണിനിര ന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപത്രത്തെ സുകുമാരനെ തേടി എത്തിയത് .എന്നാൽ സുകുമാരൻ പറഞ്ഞു അപ്പച്ചാ എനിക്ക് കുടുമഒക്കെ കെട്ടിവെച്ചാൽ ബോറായിരിക്കും ഇത് ചെയ്യാൻ ഒരു നല്ല സുന്ദര പയ്യൻ വന്നിട്ടുണ്ട്.
അങ്ങനെ അദ്ദേഹം മമ്മൂട്ടിയുടെ പേരാണ് പറഞ്ഞു കൊടുത്ത്. മരിക്കും വരെ സുകുവേട്ടൻ മമ്മൂട്ടിയെ കുറിച്ച് പറയുമായിരുന്നു. മമ്മൂട്ടിയുടെ ഉള്ളിൽ ഒരുപാടു നല്ല സ്നേഹം ഉണ്ട് എന്നാൽ അത് പ്രകടിപ്പിക്കാൻ അറിയില്ല. മമ്മൂട്ടിയുടെ ആ ഒരു സ്നേഹം ആണ് തന്റെ മക്കളോടും കാണിക്കുന്നത് എന്ന് മല്ലിക പറയുന്നു. പലപ്പോഴും പൃഥ്വി രാജിനെ വിമശനങ്ങൾ വന്നപ്പോളും മമ്മൂട്ടിയാണ് അതിൽ ഇടപെട്ട് പ്രേശ്നങ്ങൾ പരിഹരിച്ചിട്ടുള്ളത്. ആരെയും സുകുപ്പിക്കാൻ മമ്മൂട്ടിക്ക് അറിയില്ല.എന്നാൽ ജീവിതത്തിൽ അഭിനയിക്കാൻ വശമില്ലാത്ത ആളാണ് മമ്മൂട്ടി എന്ന് മല്ലിക പറയുന്നു.