Connect with us

സിനിമ വാർത്തകൾ

താൻ ഒരിക്കലും മോഹൻലാലിന് എതിരല്ല; എതിരാളികൾ കൂടെ നിൽക്കുന്നവർ, സന്തോഷ് വർക്കി

Published

on

മോഹൻ ലാൽ , ബി ഉണികൃഷ്‍ണൻ കൂട്ട് കെട്ടിൽ ഉടലെടുത്ത സിനിമ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയിൽ ആറാടിയ മോഹൻലാൽ ആരാധകനാണു സന്തോഷ് വർക്കി. എന്നാൽ മോഹൻലാൽ തെരഞെടുക്കുന്ന കഥയും,സംവിധയകരെയും കുറിച്ചു സന്തോഷ് ഫേസ് ബൂക്കിലൂടെ വിമർശനം ചെയ്യ്തിരുന്നു. മോഹൻലാലിൻറെ കൂടെ നിൽക്കുന്നവർ അദ്ദേഹത്തെ ചതിക്കുന്നു എന്നാണ് സന്തോഷിന്റെ പ്രതികരണം എന്നാൽ ഇപ്പോൾ തന്റെ ആരോപണങ്ങളിൽ വിശദീകരണം പറയുകയാണ് സന്തോഷ് .

ഞാന്‍ ഒരിക്കലും മോഹന്‍ലാലിന് എതിരല്ല. അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ക്കാണ് എതിര്. പുള്ളി ഒരുപാട് പേരെ വിശ്വസിക്കുകയാണ്. അവരൊക്കെ പുള്ളിയെ ചതിക്കുന്നപോലെ തോന്നുന്നു. ആറാട്ട് വലിയൊരു ഹിറ്റാണെന്നാണ് ലാലേട്ടന്‍ പറയുന്നത്. കളക്ഷന്‍ നേടിയെങ്കിലും അതൊരു ഹിറ്റാണെന്ന് പറയാന്‍ പറ്റില്ല. തെറ്റായ ഇന്‍ഫര്‍മേഷനാണ് പുള്ളിക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ഞാന്‍ പുള്ളിയുടെ ഒരു വെല്‍വിഷര്‍ മാത്രമാണ്. എനിക്ക് പുള്ളിയോട് യാതൊരു ദേഷ്യവുമില്ല. സന്തോഷ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.അദ്ദേഹത്തെ പല സംവിധയകർക്കും കാണാൻ കഴിയുന്നില്ല. പുള്ളിക്ക് ചുറ്റും ശത്രുക്കൾ ഉണ്ട്. ശ്രീനിവാസൻ പറഞ്ഞത് ശരിയാണ് സന്തോഷ് പറയുന്നു.

മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നു. എന്തിനാണ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചു. ലാല്‍ സാര്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. എനിക്ക് മനസിലാകുന്നില്ല ലാലേട്ടന്‍ എന്തിനാണ് ബി. ഉണ്ണികൃഷ്ണന്റേയും മേജര്‍ രവിയുടേയും പടങ്ങള്‍ ഫ്ലോപ്പായിട്ട് വീണ്ടും വീണ്ടും ചെയ്യുന്നതെന്ന്. എത്രയോ യുവസംവിധായകരുണ്ട്. അവര്‍ക്ക് അവസരം കൊടുത്തൂടെ എന്നാണ് ഞാന്‍ ചോദിക്കുന്നത് സന്തോഷ് പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരുപാട് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാം സന്തോഷ് കൂട്ടിച്ചേർത്തു.

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending