താൻ അഭിനയിക്കുന്നത് ഒരിക്കലും പണത്തിനു വേണ്ടി അല്ല  എന്നു ബോളിവുഡ്  നടൻ അക്ഷയ കുമാര പറയുന്നു.ബോളിവുഡിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടൻ ആണ് അക്ഷയകുമാർ. എന്നാൽ തന്റെ അഭിനയത്തിനോടുള്ള ഇഷ്ട്ടം എന്നതുകൊണ്ട് മാത്രമാണ് അഭിനയിക്കുന്നത് എന്നും താരം പറയുന്നുഅല്ലാതെ പണത്തിനു വേണ്ടി അല്ല. ഒരു വർഷത്തിൽ ഒരുപാടു സിനിമകൾ ചെയ്യാറുണ്ടോ എന്ന് ആളുകൾ ചോദിക്കുമ്പോൾ തനിക്ക് അത്ഭുതം ആണ് ഉണ്ടാകുന്നത് നടൻ പറഞ്ഞു.

പൊലീസുകാരും, മാധ്യമപ്രവര്‍ത്തകരും, ഫോട്ടോഗ്രാഫര്‍മാരും മറ്റുള്ളവരും ഉള്‍പ്പെടെ എല്ലാവരും എല്ലായ്‌പ്പോഴും ജോലി ചെയ്യുന്നുണ്ട്.ഇന്ന് തനിക്ക് ജീവിതത്തില്‍ എല്ലാം ഉണ്ട്. താന്‍ ഒരു നല്ല ജീവിതം നയിക്കുന്നു. തനിക്ക് എളുപ്പത്തില്‍ വീട്ടിലിരുന്ന് സമ്പാദിക്കാന്‍ കഴിയും. എന്നാല്‍ മറ്റുള്ളവരുടെ കാര്യമോ താന്‍ ഇന്ന് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ് അക്ഷയകുമാർ പറഞ്ഞു.

കൂടാതെ എനിക്കു സിനിമയിൽ താല്പര്യം ഇല്ലെന്നു തോന്നിയാൽ അന്ന് എന്റെ  ജോലി നിർത്തും താരം പറഞ്ഞു.അതേസമയം, ബച്ചന്‍ പാണ്ഡെ, പൃഥഖ്വിരാജ്, രക്ഷാ ബന്ധന്‍, രാം സേതു, മിഷന്‍ സിന്‍ഡ്രല്ല, ഒഎംജി 2 എന്നീ സിനിമകളാണ് അക്ഷയ് കുമാറിന്റെതായി അണിയറയിൽ  ഒരുങ്ങുന്നത്.