മലയാള സിനിമയിലെ യുവതലമുറയിൽപെട്ട ഒരു നടൻ ആണ് ഷെയിൻനിഗം. നല്ല കഥാപത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയം കവരാൻ ഈ നടനെ കഴിഞ്ഞു. സോണി ലിവിൽറിലീസ് ചെയ്ത് ഭൂതകാലം ആണ് ഷെയ്‌നിന്റെ അവസാനം ഇറങ്ങിയ സിനിമ. ഇപ്പോൾ ഷെയ്ൻനിഗത്തെഅഭിനന്ദിച്ചു കൊണ്ട് സംവിധായകൻ ഭദ്രൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെധ നേടുന്നത്. ഷെയ്‌നിന്റെ ഭൂതകാലം സിനിമ കണ്ടത്തിന്റെ പിന്നാലെയാണ് ചിത്രത്തിലെ കഥാപാത്രങ്ങളയ രേവതിയെയും, ഷെയിൻ നിഗത്തെയും അഭിനന്ദിച്ചുകൊണ്ട് ഭദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

ഭൂതകാലം ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത്‌ കോർത്ത്‌ ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. അഭിനന്ദനങ്ങൾ.

ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ വിനു കൊടിമരം പോലെ ഉയർന്നു നിന്നു ഇളക്കം തട്ടാതെ തന്നെ. ഷെയിൻ നിന്ക്കു എതിരെ നീ മാത്രമേ ഉള്ളു. യാത്ര തുടരൂ .രേവതിയുടെ കരിയറിലെ തിളക്കം ഒട്ടും കുറക്കാതെ സൂക്ഷിച്ചു ഭദ്രൻ കുറിച്ചു.