മലയാള സിനിമയിലെ യുവ താരങ്ങളിൽ ഒരു താരം ആണ് ആസിഫ് അലി . സാധാരണ മറ്റു താരങ്ങൾ കഥ ഇഷ്ട്ടം ആയില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് മാത്രമേ പറയുകയുള്ളു എന്നും എന്നാൽ അതിൽ നിന്നും ഒരു വെത്യസ്ത നടൻ ആണ് ആസിഫ് എന്നും പറയുന്നു സംവിധായകൻ സേതു. കാൻ ചാനൽ മീഡിയോടു ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആസിഫുമായി ഒരുപാട് നാളത്തെ ബന്ധം ഉണ്ടെന്നു ആസിഫ് സഹോദര തുല്യൻ ആണെന്നും സംവിധായകൻ സേതു പറയുന്നു.

ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്.കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ട് പറഞ്ഞു ചേട്ടാ എനിക്കിത് ഇഷ്ടപ്പെട്ടില്ല സേതുവേട്ടന്‍ ഈ കഥ എഴുതരുത്. എന്ന് ആസിഫ് പറഞ്ഞു.

എനിക്ക് ആസിഫിന്റെ ആ സ്വഭാവം വളരെ ഇഷ്ട്ടമായി. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി സേതു കൂട്ടിച്ചേര്‍ത്തു.