മലയാള സിനിമയിലെ യുവനായകൻമാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. തന്റെ അഭിനയത്തിൽ ഒരിക്കലും തൃപ്തൻ അല്ല എന്ന് താരം പറയുന്നു. തനിക്കു ഇപ്പോളും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുമോ എന്ന് ഇന്നും സംശയം ആണ്. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സംസാരിച്ചത്.താന്‍ ഒരിക്കലും തന്നില്‍ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയമാണ് ദുൽഖർ പറയുന്നു .


തന്റെ അഭിനയം കാണുമ്പോള്‍ കൈ ചലനം തെറ്റാണെന്നും സ്പിന്‍ തെറ്റാണെന്നുമൊക്കെ തോന്നാറുണ്ട്. കുട്ടിക്കാലം മുതല്‍ തനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്.ആ തോന്നല്‍ തന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് താന്‍ ഒരിക്കലും തന്നില്‍ സന്തുഷ്ടനുമല്ല. തന്റെ പത്തു വര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല വർഷത്തിൽ ഒരു സിനിമ ചെയ്യുമെന്ന് തുടക്കത്തിൽ വിചാരിച്ചിരുന്നു താരം പറയുന്നു.

അതേസമയം, ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. വര്‍ക്കില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും. ടിവി കണ്ടിരിക്കലാണ് എപ്പോഴും.കൂടാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ആണ് കൂടുതൽ താരത്തിന് ഇഷ്ട്ടം.