ബിരിയാണി ഇഷ്ടം അല്ലാത്തവരായി ആരും കാണില്ല എന്നാൽ ബിരിയാണി പെട്ടന്നു വാങ്ങണം എന്നു വിചാരിച്ചാൽ അത് നടക്കാറുമില്ല.ഒരു ബിരിയാണി വാങ്ങാൻ കൂടുതൽ നേരം കാത്തിരിക്കാറാണ് പതിവ്.എന്നാൽ ഇനി ഒരു ബിരിയാണിക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ല.കയ്യിൽ ക്യാഷ് ഉണ്ടോ എങ്കിൽ വൺ മിനിറ്റ് കൊണ്ട് ബിരിയാണി കയ്യിൽ.

ചെന്നൈ ആസ്ഥാനമായ “ഭായ് വീട്ടു കല്യാണം”എന്ന സ്റ്റാർട്ടപ്പ് ആണ് ഈ ഓട്ടോമേറ്റഡ് മെഷീൻ പുറത്തിറക്കിയിരിക്കുന്നത്.ചെന്നൈയിലെ കൊളത്തൂരിലാണ് ഈ പ്രീമിയം വെഡിങ് സ്റ്റൈൽ ബി വി കെ ബിരിയാണി ലഭിക്കുന്നത്.വളരെ വേഗത്തിലാണ് ഓർഡർ ചെയ്തു കഴിഞ്ഞാൽ മെഷിനിലൂടെ മനോഹരമായി പായ്ക്ക് ചെയ്തത് ബിരിയാണി ലഭിക്കുന്നത്.

മെഷീനിന്റെ സ്‌ക്രീനിൽ ലഭ്യമായ ബിരിയാണിയുടെ എണ്ണം പേര് ഫോൺ നമ്പർ തുടങ്ങിയ വിശദംശങ്ങൾ നൽകിയശേഷം ക്യൂ ആർ കോഡ് വഴിയോ കാർഡ് വഴിയോ പണമടയ്കാം.പണമടയ്ക്കൽ പ്രെക്രിയ പൂർത്തി ആയ ശേഷം ബിരിയാണി പാകം ആക്കുന്നതിനുള്ള സമയം സ്‌ക്രീനിൽ കാണിക്കും ശേഷം എ ടി എം ൽ പണം വരുന്നത് പോലെ തന്നെ തന്നെ മെഷീനിന്റെ താഴെയുള്ള ഭാഗം തുറക്കാം അവിടെ നിന്നും മനോഹരമായി പായ്ക് ചെയ്‌ത ബിരിയാണി കിട്ടും.