നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടി ആയിരുന്നു പദ്മപ്രിയ.നീണ്ട ഇടവേളക്കു ശേഷം ഇപ്പോൾ താരം ‘ഒരു തെക്കൻ തല്ല്’എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമയിൽ തനിക്കു ഒരു ആവേശം പോയോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് താരം ഇങ്ങനെ ഒരു മറുപടി പറഞ്ഞത്. തനിക്കു സിനിമയോടുള്ള ആവേശം ഒന്നു൦ കെട്ടടങ്ങിയിട്ടില്ല എന്നാൽ നിത്യം സിനിമകൾ ചെയ്യാൻ ഒരു ആവേശം ഇല്ലാതായി എന്നുള്ളു താരം പറയുന്നു.

താൻ ഒരിക്കലും സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞെത്തിയ നടി അല്ല, ഒരു സൗഹൃദത്തിന്റെ പുറത്താണ് ഇങ്ങനെ ആയതു. ഒരു സുഹൃത്തു വഴി ആയിരുന്നു തെലുങ്കിൽ അഭിനയിക്കാൻ എത്തിയത്. താൻ ആ സമയം ചില മോഡൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കു മായിരുന്നു ,ആ പരസ്യ ചിത്രം കണ്ടാണ് ബ്ലസി തന്നെ ഒരു ഒഡീഷന് വേണ്ടി വിളിക്കുന്നത്. ഞാൻ ശരിക്കും പറഞ്ഞാൽ ആ  സമയം  വരെ  താൻ മമ്മൂട്ടിയെ കണ്ടിട്ടില്ല എന്നാൽ തന്റെ അച്ഛൻ അദ്ദേഹത്തിന്റെ വലിയ ഒരു ഫാൻ ആണ്. അങ്ങനെ ഒഡീഷനെ ചെന്നപ്പോൾ  അദ്ദേഹത്തെ ആദ്യമായി കണ്ടത് പത്മ പ്രിയ പറയുന്നു.

അങ്ങനെയാണ് തനിക്ക് ‘കാഴ്ച്ച’എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്യ്ത തനിക്കു പിന്നീട് സിനിമയിൽ നിന്നും വിട്ടുമാറി നിൽക്കണം യെന്നൊരു തീരുമാനം ഉണ്ടായി എന്നാൽ അപ്രതീഷിതമായാണ് തെക്കൻ തല്ല് എന്ന ചിത്രത്തിൽ അവസരം ലഭിച്ചത് താരം പറഞ്ഞു.